അല്‍ഖ്വെയ്ദയുടെ സ്ഥാനമേല്‍ക്കാന്‍ ലഷ്‌കര്‍
Posted on: 05 May 2011
വാഷിങ്ടണ്‍ : ഉസാമ ബിന്‍ ലാദന്റെ മരണത്തോടെ ക്ഷീണം സംഭവിച്ച അല്‍ഖ്വെയ്ദയെ മറികടന്ന് ആഗോള ഭീകര സംഘടനയെന്ന സ്ഥാനമേറ്റെടുക്കാന്‍ ലഷ്‌കര്‍ ഇ തൊയ്ബ ശ്രമം നടത്തുമെന്ന് അമേരിക്കന്‍ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. മുന്‍ പാക് പട്ടാളക്കാരെ ഉള്‍പ്പെടുത്തി സംഘടന ശക്തമാക്കുന്നതോടെ ലഷ്‌കര്‍ ലോകവ്യാപകമായി തീവ്രവാദത്തിന്റെ കേന്ദ്രബിന്ദുവാകുമെന്നാണ് അമേരിക്ക വിലയിരുത്തുന്നത്.
അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ സേനയ്‌ക്കെതിരെയുള്ള ആക്രമണത്തില്‍ പങ്കു ചേര്‍ന്നും ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണം നടത്തിയും പാകിസ്താനില്‍ അക്രമരഹിത പ്രവര്‍ത്തനങ്ങള്‍ നടത്തിയും അവര്‍ പ്രവര്‍ത്തന മേഖല വലുതാക്കിയതായി അമേരിക്കന്‍ കോണ്‍ഗ്രസ് ഉപസമിതിയെ സുരക്ഷാ വിദഗ്ധര്‍ തെളിവു സഹിതം അറിയിച്ചു.
ലഷ്‌കറിന് പ്രാദേശികതലത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉസാമയുടെ മരണത്തിനു ശേഷം അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തമാക്കാന്‍ കഴിയുമെന്ന് അന്താരാഷ്ട്ര സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കാര്‍നെഗി എന്‍ഡോവ്‌മെന്റിലെ സ്റ്റീഫന്‍ ടെന്‍കെല്‍ പറഞ്ഞു. കശ്മീരില്‍ ലഷ്‌കര്‍ പ്രവര്‍ത്തനം മന്ദഗതിയില്‍ തുടരുമെന്നും അവിടെ കുഴപ്പമുണ്ടാക്കാന്‍ എളുപ്പമല്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.
മുംബൈ ആക്രമണത്തിന് ഉത്തരവാദിയായ ലഷ്‌കര്‍ ഇ തൊയ്ബയ്‌ക്കെതിരെ നടപടിയെടുക്കാന്‍ അമേരിക്ക ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പാകിസ്താന്‍ ചെവിക്കൊണ്ടില്ല.