വീടിന്റെ കരാറുകാരന്‍ അറസ്റ്റില്‍
Posted on: 05 May 2011
ഇസ്‌ലാമാബാദ്: പാകിസ്താനിലെ ആബട്ടാബാദില്‍ ഉസാമ ബിന്‍ലാദന്‍ ഒളിവില്‍ താമസിച്ച വീടു നിര്‍മിച്ച കോണ്‍ട്രാക്ടറെ അറസ്റ്റുചെയ്തു. അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടുപോയ ഇയാളെ പാക് അധികൃതര്‍ ചോദ്യം ചെയ്തുവരികയാണെന്ന് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തു.ഗുല്‍ മാധ എന്നും മിഥു ഖാന്‍ എന്നുമറിയപ്പെടുന്ന ഗുല്‍ മുഹമ്മദിനെയാണ് അറസ്റ്റുചെയ്തത്. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബട്ടാഗ്രാം പ്രവിശ്യയില്‍നിന്നുള്ളയാളാണ് ഇയാള്‍. വീടു നിര്‍മാണവുമായി ബന്ധമുണ്ടെന്നു കരുതുന്ന മറ്റുള്ളവരെയും ചോദ്യം ചെയ്തുവരികയാണ്.
അര്‍ഷദ് ഖാന്‍ എന്നയാളാണ് ഏറ്റവുമൊടുവില്‍ ഈ വീടു വാങ്ങിയത്. ഉസാമയ്‌ക്കൊപ്പം കൊല്ലപ്പെട്ട രണ്ടു സന്ദേശവാഹകരില്‍ ഒരാള്‍ ഇയാളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരു അല്‍ ഖ്വെയ്ദ നേതാവിനെ കണ്ടെത്താനായി 2003-ല്‍ ഈ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നതായി ഐ.എസ്.ഐ. വൃത്തങ്ങള്‍ അറിയിച്ചു. വീടും പരിസരവും ഇപ്പോള്‍ പാക് സൈന്യത്തിന്റെ കൈവശമാണ്. ഇവിടെയുള്ള കമ്പ്യൂട്ടറും മറ്റും അമേരിക്കന്‍ ഭടന്മാര്‍ കൊണ്ടുപോയി. ബാക്കി സാധനങ്ങള്‍ പാക് സൈന്യം കസ്റ്റഡിയിലെടുത്തു.