Mathrubhumi Logo
  osama

ഒബാമയുടെ ജനപ്രീതി ഉയര്‍ന്നു

Posted on: 05 May 2011

വാഷിങ്ടണ്‍:അല്‍ഖ്വയ്ദ മേധാവി ഉസാമ ബിന്‍ ലാദന്റെ മരണം യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ജനപ്രീതി കുത്തനെ ഉയര്‍ത്തിയതായി അഭിപ്രായ വോട്ടെടുപ്പ് ഫലം. റോയിട്ടേഴ്‌സ്, വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് എന്നിവ നടത്തിയ സര്‍വേകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ സര്‍വേ അനുസരിച്ച് 57 ശതമാനം പേര്‍ ഒബാമയുടെ പ്രവര്‍ത്തനമികവിനെ പ്രകീര്‍ത്തിക്കുന്നു. തൊട്ടു മുന്‍പത്തെ മാസത്തിലിത് 46 ശതമാനമായിരുന്നു.
റോയിട്ടേഴ്‌സ് സര്‍വേ പ്രകാരം ഉസാമയ്‌ക്കെതിരായ വിജയകരമായ സൈനികനടപടിയോടെ 10 യു.എസ്. പൗരന്‍മാരില്‍ നാലു പേര്‍ക്കും ഒബാമയെക്കുറിച്ചുള്ള മതിപ്പ് കൂടി. അതേസമയം വാഷിങ്ടണ്‍ പോസ്റ്റ് സര്‍വേ കൊണ്ടു വരുന്നത് മറ്റൊരു വിഷയമാണ്. ഉസാമയ്‌ക്കെതിരായ സൈനിക നടപടി മുസ്‌ലിം ജനത സംശയദൃഷ്ടിയോടെയാണ് കാണുന്നതെന്ന് സര്‍വേ. ഉസാമവിഷയത്തില്‍ അല്പം കൂടി സുതാര്യതയാകാമായിരുന്നെന്ന് അഭിപ്രായസര്‍വേ പറയുന്നു.




ganangal
osama


മറ്റു വാര്‍ത്തകള്‍

  12 »
BinLaden_Gallery Discuss