ഉസാമ പാകിസ്താന്‍ വിടാനൊരുങ്ങി
Posted on: 05 May 2011
വാഷിങ്ടണ്‍: ആബട്ടാബാദില്‍ യു.എസ്. സേനയുടെ ആക്രമണം നടത്തുമ്പോള്‍ പാകിസ്താന്‍ വിടാന്‍ തയ്യാറായിരിക്കുകയായിരുന്നു ഉസാമ ബിന്‍ ലാദന്‍ എന്ന് യു.എസ്. രഹസ്യാന്വേഷണ വിഭാഗം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉസാമയുടെ വസ്ത്രത്തില്‍ നിന്ന് 500 യൂറോയും (31,510 രൂപ) രണ്ട് ടെലിഫോണ്‍ നമ്പറുകളും കിട്ടിയതാണ് ഇതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. വസ്ത്രത്തില്‍ തുന്നിപ്പിടിപ്പിച്ചിരിക്കുകയായിരുന്നു ഇവ.
ഉസാമയുടെ താമസസ്ഥലത്തു നിന്ന് അഞ്ച് കമ്പ്യൂട്ടറുകളും 10 ഹാഡ് ഡ്രൈവുകളും വിവരങ്ങള്‍ ശേഖരിച്ച് വെക്കാന്‍ കഴിയുന്ന 100 ഉപകരണങ്ങളും ഫ്ലാഷ് ഡ്രൈവുകളും കണ്ടെടുത്തെന്ന് സി.ഐ.എ. ഡയറക്ടര്‍ ലിയോണ്‍ പനേറ്റ അറിയിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. സി.ഐ.എ. നിയോഗിച്ച പ്രത്യേക ദൗത്യ സംഘം ഇവ ഒരു വട്ടം പരിശോധിച്ചു. ഉസാമയുടെ പിന്‍ഗാമിയാകുമെന്ന് കരുതുന്ന അയ്മന്‍ അല്‍-സവാഹിരിയുടെ താവളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവയില്‍ നിന്ന് കിട്ടുമെന്നാണ് സി.ഐ.എയുടെ പ്രതീക്ഷ.