മൃതദേഹത്തിന്റെ ഫോട്ടോ പുറത്തുവിടും
Posted on: 05 May 2011
വാഷിങ്ടണ്‍: ഉസാമ ബിന്‍ ലാദന്റെ മൃതദേഹത്തിന്റെ ചിത്രം യു.എസ്. പുറത്തുവിടുമെന്ന് സി.ഐ.എ. ഡയറക്ടര്‍ ലിയോണ്‍ പനേറ്റ പറഞ്ഞു. എന്നാല്‍ ഇത് എപ്പോഴുണ്ടാകുമെന്ന കാര്യം വൈറ്റ് ഹൗസ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉസാമയുടെ ഭീകര ചിത്രങ്ങള്‍ ലോകം കാണേണ്ടത് ആവശ്യമാണെന്നാണ് തന്റെ അഭിപ്രായമെന്ന് എന്‍.ബി.സി. വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.ഉസാമ കൊല്ലപ്പെട്ടു എന്ന് തെളിയിക്കാനായി ശത്രുക്കളുടെ വികാരം ഉണര്‍ത്താന്‍ പോന്നവിധം ഭീകരമായ ഈ ഫോട്ടോകള്‍ പുറത്തുവിടണമോ എന്നതിന്റെ വിവിധ വശങ്ങള്‍ യു.എസ്. ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് യു.എസ്. ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂന്നു സെറ്റ് ഫോട്ടോകളാണ് വൈറ്റ് ഹൗസിന്റെ പക്കലുള്ളതെന്ന് ഉന്നതോദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു.