മരിക്കുന്ന സമയത്ത് ലാദന്‍ നിരായുധന്‍
Posted on: 04 May 2011

ലാദനെതിരെയുള്ള ' ഓപ്പറേഷന്‍ ജെറോനിമോ' യെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്താകുമോ എന്ന ഭയത്താല്‍ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും സി.ഐ.എ വക്താവ് അറിയിച്ചു.
വീട്ടിലെത്തിയ സൈനികര്‍ക്ക് നേരെ ഓടിയടുത്ത ലാദന്റെ ഭാര്യയുടെ കാലില്‍ വെടിവെക്കുകമാത്രമാണ് ചെയ്തതെന്നും വൈറ്റ് ഹൗസ് അറിയിച്ചു. നേരത്തെ, ഒരു സ്ത്രീ വെടിവെപ്പില്‍ മരിച്ചതായി യു.എസ് വെളിപ്പെടുത്തിയിരുന്നു.
സംഭവസ്ഥലത്തുനിന്നും ശേഖരിച്ച രേഖകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് െ്രെഡവുകളും ഡിവിഡികളും സി.ഐ.എ പരിശോധിക്കുകയാണ്.
വെടിയേറ്റ് മരിച്ച ലാദന്റെ ചിത്രം ഭീകരമാണെന്നും അതിനാല്‍ തന്നെ ചിത്രം പുറത്തുവിടുന്നത് ആലോചിച്ചശേഷം മാത്രമായിരിക്കുമെന്നും യു.എസ് വെളിപ്പെടുത്തി.