പെഷവാറിലെയും ലാഹോറിലെയും യു.എസ്. കോണ്‍സുലേറ്റുകള്‍ അടച്ചു
Posted on: 04 May 2011
ഇസ്‌ലാമാബാദ്: 'അല്‍ഖ്വെയ്ദ' തലവന്‍ ഉസാമ ബിന്‍ലാദനെ വധിച്ചതിനുപിന്നാലെ പാകിസ്താനിലെ ലാഹോറിലെയും പെഷവാറിലെയും അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. ഉസാമ വധത്തിനു പ്രതികാരമായി 'അല്‍ഖ്വെയ്ദ'യും താലിബാനും തിരിച്ചടിച്ചേക്കുമെന്ന് ഭയന്നാണ് ഈ നീക്കം.
ഇനിയൊരുത്തരവുണ്ടാകുന്നതുവരെ പൊതുജനങ്ങള്‍ക്ക് കോണ്‍സുലേറ്റില്‍നിന്ന് സേവനങ്ങള്‍ ലഭിക്കില്ല. പാക് പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് പോകാന്‍ കഴിയില്ല. അമേരിക്കന്‍ പൗരന്മാര്‍ക്കുവേണ്ട അടിയന്തരസഹായങ്ങള്‍ മാത്രമാകും എംബസിയില്‍നിന്നും കോണ്‍സുലേറ്റുകളില്‍നിന്നും ലഭിക്കുക.
ഇസ്‌ലാമാബാദിലെ എംബസിയും കറാച്ചിയിലെ കോണ്‍സുലേറ്റും അടച്ചിരുന്നുവെങ്കിലും പിന്നീട് തുറന്നു.