ഉസാമയുടെ അയല്‍വാസിയെ സൈന്യം പിടികൂടി
Posted on: 04 May 2011
ആബട്ടാബാദ്: പാകിസ്താനിലെ ആബട്ടാബാദില്‍ 'അല്‍ ഖ്വെയ്ദ' മേധാവി ഉസാമ ബിന്‍ ലാദന്റെ അയല്‍വാസിയെ സൈന്യം അറസ്റ്റുചെയ്തു. ഞായറാഴ്ച അര്‍ധരാത്രി അമേരിക്കന്‍സേന നടത്തിയ ആക്രമണത്തില്‍ ഉസാമ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഷംരേസ് ഖാന്‍ എന്ന കര്‍ഷകനെ പാകിസ്താന്‍ സേന അറസ്റ്റുചെയ്തത്. സ്വന്തം വീടിനു മുന്നില്‍നിന്ന് ആക്രമണം നടന്ന വീട് നോക്കിനില്‍ക്കുന്നതിനിടെയാണ് ഷംരേസ് പിടിയിലായതെന്ന് മകന്‍ മുഹമ്മദ് ഖാസിം വ്യക്തമാക്കി. ഇയാളെ പിടികൂടിയതായി നിരവധി നാട്ടുകാരും പറഞ്ഞു.
ഉസാമ താമസിച്ച വീടിനു തൊട്ടടുതാണ് അമ്പതുകാരനായ ഷംരേസ് താമസിക്കുന്നത്. സൈനിക ഉദ്യോഗസ്ഥര്‍ അറസ്റ്റ് സ്ഥിരീകരിച്ചില്ലെങ്കിലും ഷംരേസിനെ സേന പിടികൂടിയതായി പോലീസ് പറഞ്ഞു.
ഉസാമ താമസിച്ച വീടിനു തൊട്ടടുതാണ് അമ്പതുകാരനായ ഷംരേസ് താമസിക്കുന്നത്. സൈനിക ഉദ്യോഗസ്ഥര്‍ അറസ്റ്റ് സ്ഥിരീകരിച്ചില്ലെങ്കിലും ഷംരേസിനെ സേന പിടികൂടിയതായി പോലീസ് പറഞ്ഞു.