Mathrubhumi Logo
  osama

ഉസാമ മരിച്ചു, അല്‍ ഖ്വെയ്ദ മരിച്ചിട്ടില്ല -സി.ഐ.എ. മേധാവി

Posted on: 04 May 2011

വാഷിങ്ടണ്‍: തങ്ങളുടെ നേതാവായ ഉസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയതിന് 'അല്‍ ഖ്വെയ്ദ' പകപോക്കാനൊരുങ്ങുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സി.ഐ.എ.യുടെ തലവന്‍ ലിയോണ്‍ പനേറ്റ മുന്നറിയിപ്പു നല്‍കി. ഉസാമ മാത്രമേ മരിച്ചിട്ടുള്ളൂ, അല്‍ ഖ്വെയ്ദ മരിച്ചിട്ടില്ല. അവരുടെ പകപോക്കലിനെതിരെ കരുതലോടെയിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും തീവ്രവാദ ശൃംഖലയില്‍ നടത്തിയ വലിയ പൊട്ടിത്തെറിയാണിത്. ശത്രുക്കളില്‍ അവസാനത്തെയാളെവരെ നീതിക്കുമുമ്പിലെത്തിക്കുന്നതുവരെ നമുക്ക് വിശ്രമമില്ല. വര്‍ഷങ്ങളായി വിവിധ ഏജന്‍സികളുടെ തലവന്‍മാര്‍ നടത്തിയ തീവ്രവും അക്ഷീണവുമായ പരിശ്രമത്തിന്റെ ഫലമായാണ് ആബട്ടാബാദില്‍ ഉസാമയെ കൊലപ്പെടുത്താനായതെന്നും പനേറ്റ പറഞ്ഞു.



ganangal
osama


മറ്റു വാര്‍ത്തകള്‍

  12 »
BinLaden_Gallery Discuss