ഉസാമ വധം: അമേരിക്കയുടെ വിശദീകരണത്തില്‍ വൈരുധ്യം
Posted on: 04 May 2011
മരണം അംഗരക്ഷകന്റെ വെടിയേറ്റെന്നും റിപ്പോര്‍ട്ട്

ഇസ്‌ലാമാബാദ്: 'അല്‍ഖ്വെയ്ദ' തലവന്‍ ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതുസംബന്ധിച്ച് അമേരിക്ക നടത്തുന്ന വിശദീകരണത്തില്‍ വൈരുധ്യം. നാല്പതു മിനിറ്റ് നീണ്ടുനിന്ന ഏറ്റുമുട്ടലിനിടെ യു.എസ്. സേനയുടെ വെടിയേറ്റാണ് ഉസാമ മരിച്ചതെന്നാണ് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞദിവസം ലോകത്തോട് പ്രഖ്യാപിച്ചത്. എന്നാല്‍, തങ്ങളുടെ സേനയുടെ തന്നെ വെടിയേറ്റാണോ കൊല്ലപ്പെട്ടതെന്ന് തീര്‍ത്തുപറയാനാകില്ലെന്ന ഒബാമയുടെ ഭീകരവിരുദ്ധകാര്യ - ദേശരക്ഷാ ഉപദേഷ്ടാവ് ജനറല്‍ ജോണ്‍ ബ്രെന്നന്റെ വിശദീകരണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ലോകത്തെ വിറപ്പിച്ച ആഗോള ഭീകരനെ ഇല്ലാതാക്കിയെന്ന അമേരിക്കയുടെ അവകാശവാദത്തെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നതിനിടെയാണ് ഒരു മുതിര്‍ന്ന യു.എസ്. ഉദ്യോഗസ്ഥന്‍ തന്നെ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. അതേ സമയം, ശത്രുക്കളുടെ കൈയില്‍ അകപ്പെടാതിരിക്കാന്‍, ഉസാമ ആവശ്യപ്പെട്ടപ്രകാരം അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ തന്നെയാണ് ഉസാമയെ വെടിവെച്ചതെന്ന് സംശയിക്കുന്നതായി പാകിസ്താനിലെ ഡോണ്‍ ദിനപത്രം ചൊവ്വാഴ്ച റിപ്പോര്‍ട്ടു ചെയ്തു.
''യു.എസ്. കമാന്‍ഡോ സംഘം എത്തുമ്പോള്‍ വീടിന്റെ മൂന്നാംനിലയില്‍ പൈജാമയും കമ്മീസും ധരിച്ച നിലയില്‍ ഉസാമയുണ്ടായിരുന്നു. സേന ദൗത്യമാരംഭിച്ചപ്പോള്‍ ഉസാമ പ്രത്യാക്രമണം നടത്തി. ഉസാമയ്ക്ക് നേരെ പല തവണ വെടിവെച്ചെങ്കിലും ഒന്നും ലക്ഷ്യംകണ്ടില്ല. ഇതിനിടെ ഉസാമയ്ക്ക് മുകളില്‍ നിന്ന് തലയ്ക്ക് രണ്ടു തവണ വെടിയേറ്റു. യു.എസ്. സൈന്യത്തിന്റെ വെടിയേറ്റാണോ ഉസാമ മരിച്ചത്? സത്യം പറഞ്ഞാല്‍ എനിക്കറിയില്ല'' - സൈനിക നടപടിയെക്കുറിച്ച് വിശദീകരിക്കവേ ബ്രെന്നന്‍ പറഞ്ഞു.അതേസമയം, യു.എസ്. സൈന്യത്തിന്റെവെടിയേറ്റുതന്നെയാണ് ഉസാമ കൊല്ലപ്പെട്ടതെന്നാണ് അമേരിക്കന്‍ പ്രതിരോധ കാര്യാലയമായ പെന്റഗണ്‍ ആവര്‍ത്തിക്കുന്നത്.
ദൗത്യം പൂര്‍ത്തിയാക്കി യു.എസ്. സേന മടങ്ങിയതിന് പിന്നാലെ സംഭവസ്ഥലം സന്ദര്‍ശിച്ച പാക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഡോണ്‍ ദിനപത്രം വാര്‍ത്ത നല്‍കിയത്. വീടിനുള്ളിലെ സാഹചര്യത്തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ഉസാമ അംഗരക്ഷകന്റെ വെടിയേറ്റ് മരിച്ചിരിക്കാനാണ് സാധ്യതയെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.