പ്രതികാരം ചെയ്യുമെന്ന് പാക് താലിബാന്‍
Posted on: 04 May 2011
ഇസ്‌ലാമാബാദ്: ഉസാമ ബിന്‍ ലാദന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പാക് താലിബാന്‍ പ്രഖ്യാപിച്ചു. തങ്ങളുടെ ഒന്നാമത്തെ ശത്രു പാകിസ്താനാണെന്നും അമേരിക്ക രണ്ടാം സ്ഥാനത്തു മാത്രമേ വരുന്നുള്ളൂവെന്നും പാക് അധികൃതര്‍ക്കുള്ള ഓഡിയോ സന്ദേശത്തില്‍ തെഹരിക് ഇ താലിബാന്‍ വക്താവ് അസനുള്ള അസന്‍ മുന്നറിയിപ്പ് നല്‍കി.
പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുമെന്നും അസന്‍ പറഞ്ഞു. മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ മൂന്ന് മാസത്തെ ആസൂത്രണത്തിനുശേഷമാണ് തങ്ങള്‍ കൊലപ്പെടുത്തിയത്. പത്ത് വര്‍ഷത്തെ തിരച്ചിലിനുശേഷം ഉസാമയെ പിടികൂടിയതില്‍ അമേരിക്കയ്ക്ക് ആഹ്ലാദിക്കാനൊന്നുമില്ലെന്നും സന്ദേശത്തില്‍ താലിബാന്‍ പറഞ്ഞു.