പാകിസ്താന്‍ വിശദീകരിക്കണം -കൃഷ്ണ
Posted on: 04 May 2011
കോലാലംപുര്‍: ഉസാമ ബിന്‍ ലാദന്റെ താവളത്തെപ്പറ്റി അജ്ഞത പ്രകടിപ്പിച്ചിരുന്ന പാകിസ്താന്‍ ആബട്ടാബാദില്‍ വെച്ച് അദ്ദേഹം കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഒട്ടേറെ വിശദീകരണങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണപറഞ്ഞു. യു.എസ്സിന്റെ പ്രത്യേക സേന ഇസ്‌ലാമാബാദിനടുത്തുള്ള ആബട്ടാബാദില്‍വെച്ച് ഉസാമയെ കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള പ്രതികരണം ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മലേഷ്യയിലെത്തിയ അദ്ദേഹം കൂടുതല്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. ലാദന്റെ വധത്തെ ഭീകരതയ്‌ക്കെതിരായ ആഗോള യുദ്ധത്തിലെ വിജയകരമായ നാഴികക്കല്ലെന്ന് കൃഷ്ണ തിങ്കളാഴ്ച വിശേഷിപ്പിച്ചിരുന്നു.