ലോകം ഞെട്ടിയ ദിനം
Posted on: 03 May 2011
ന്യൂയോര്‍ക്ക്: 2001 മുതല്‍ സപ്തംബര്‍ 11-ന് ഒരു കറുത്ത ദിനമാണ് ലോകത്തിന്; അമേരിക്കയ്ക്ക് പ്രത്യേകിച്ചും. സുരക്ഷിതത്വത്തിന്റെ കോട്ടയ്ക്കുള്ളിലാണ് തങ്ങളെന്ന അമേരിക്കന്‍ ബോധത്തിന് തിരിച്ചടിയും ലോകത്തിനാകെ ഭീതിയും വിതച്ച് ന്യൂയോര്‍ക്കിലെ ലോക വ്യാപാര സമുച്ചയം ചാരമായി മാറിയത് അന്നാണ്.
അമേരിക്കയുടെ തന്നെ നാല് യാത്രാവിമാനങ്ങള്‍ തട്ടിയെടുത്താണ് അല്‍ഖ്വെയ്ദയുടെ 19 ഭീകരര്‍ ആ രാജ്യത്ത് ആക്രമണപരമ്പര അഴിച്ചുവിട്ടത്. വിമാനങ്ങളില്‍ രണ്ടെണ്ണം ലോകവ്യാപാര സമുച്ചയത്തിന്റ ഇരട്ടഗോപുരങ്ങളില്‍ ഇടിച്ചു കയറ്റി 3000 പേരെ വധിച്ചു.
വാഷിങ്ടണിലെ പെന്റഗണിലും പെന്‍സില്‍വാനിയയിലും മറ്റുവിമാനങ്ങളുപയോഗിച്ച് ആക്രമണം നടത്തി. ക്യാപ്പിറ്റോള്‍ കെട്ടിടമോ വൈറ്റ് ഹൗസ് തന്നെയോ ആയിരുന്നു അവരുടെ ലക്ഷ്യം. വിമാനത്തിലുണ്ടായിരുന്ന ഭീകരരെല്ലാം കൊല്ലപ്പെട്ടു. പശ്ചിമേഷ്യയിലെ യു.എസ്സിന്റെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും ഇടപെടലുകളിലുള്ള അതൃപ്തി ആരാജ്യങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ അല്‍ഖ്വെയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്‍ അതേക്കുറിച്ചുപറഞ്ഞ് ചിരിക്കുന്ന വീഡിയോ പുറത്തുവന്നു. ഇരട്ടഗോപുരങ്ങള്‍ തകര്‍ന്നപ്പോള്‍ തനിക്കുണ്ടാ സന്തോഷത്തെപ്പറ്റി അദ്ദേഹം വാചാലനായി. അന്നുമുതല്‍ യു.എസ്. തിരഞ്ഞു തുടങ്ങിയതാണ് ലാദനെ.