Mathrubhumi Logo
  osama

നീതി നടപ്പായി -ഒബാമ

Posted on: 03 May 2011

വാഷിങ്ടണ്‍: സമാധാനത്തിലും മനുഷ്യന്റെ അന്തസ്സിലും വിശ്വസിക്കുന്ന എല്ലാവരും ഉസാമ ബിന്‍ ലാദന്റെ കൊലപാതകത്തെ സ്വാഗതം ചെയ്യുമെന്നു യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. ഉസാമ വധിക്കപ്പെട്ട വിവരം വെളിപ്പെടുത്തിക്കൊണ്ടു നടത്തിയ പ്രസംഗത്തിലാണ് ഒബാമ ഇങ്ങനെ പറഞ്ഞത്. നീതി നടപ്പായിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ രണ്ടു ദശാബ്ദമായി ഉസാമ 'അല്‍ ഖ്വെയ്ദ'യുടെ മേധാവിയും പ്രതീകവുമാണ്. അദ്ദേഹത്തിന്റെ മരണം 'അല്‍ ഖ്വെയ്ദ'യ്‌ക്കെതിരായ പോരാട്ടത്തില്‍ അമേരിക്ക ഇക്കാലമത്രയുമുണ്ടാക്കിയതില്‍വെച്ചേറ്റവും വലിയ നേട്ടമാണ്- ഒബാമ പറഞ്ഞു.

''ഉസാമ എവിടെയുണ്ടെന്നതു സംബന്ധിച്ചു ലഭിച്ച സൂചന കഴിഞ്ഞ ആഗസ്തിലാണു യു.എസ്. ഉദ്യോഗസ്ഥര്‍ എന്റെ മുന്നില്‍ അവതരിപ്പിച്ചത്. അന്ന് അതിനത്ര തീര്‍ച്ചയൊന്നുമുണ്ടായിരുന്നില്ല. തീര്‍ച്ചയിലെത്താന്‍ പിന്നെയും മാസങ്ങള്‍ വേണ്ടിവന്നു. ദേശരക്ഷാ ഉദ്യോഗസ്ഥരുമായി ഞാന്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തി. ഒടുവില്‍, നടപടിയെടുക്കത്തക്കവിധത്തിലുള്ള കൃത്യമായ വിവരം ലഭിച്ചതായി കഴിഞ്ഞയാഴ്ച എനിക്കു ബോധ്യപ്പെട്ടു. സൈനിക നടപടിക്ക് ഉത്തരവിടുകയും ചെയ്തു''- ഒബാമ വിശദീകരിച്ചു. അമേരിക്കയുടെ യുദ്ധം ഇസ്‌ലാമിനെതിരെയല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇക്കാര്യം ഞാന്‍ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. സപ്തംബര്‍ 11 സംഭവത്തിനുശേഷം അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷും ഇതുതന്നെ പറഞ്ഞിട്ടുണ്ട്- ഒബാമ ചൂണ്ടിക്കാട്ടി. ഉസാമ മുസ്‌ലിം നേതാവല്ലെന്നും മുസ്‌ലിങ്ങളെയും കൂട്ടത്തോടെ കൊന്നൊടുക്കിയിട്ടുള്ള ആളാണെന്നും അദ്ദേഹം പറഞ്ഞു.





ganangal
osama


മറ്റു വാര്‍ത്തകള്‍

  12 »
BinLaden_Gallery Discuss