Mathrubhumi Logo
saibaba-1   saibaba-2

ധന്യസ്മൃതികളുമായി മടക്കയാത്ര

Posted on: 27 Apr 2011

പുട്ടപര്‍ത്തി: ''നിങ്ങള്‍ എന്തിന് ഭയപ്പെടണം. വിളിച്ചാല്‍ ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകും.'' ദര്‍ശനത്തിനായി എത്തുന്നവരോടുള്ള ബാബയുടെ വിശ്വാസം അര്‍പ്പിച്ചാണ് പതിനായിരക്കണക്കിന് വരുന്ന ഭക്തര്‍ ബുധനാഴ്ച പുട്ടപര്‍ത്തി വിട്ടത്. സത്യസായിബാബ സമാധിയായ വിവരമറിഞ്ഞ് കുടുംബത്തോടപ്പമെത്തിയവരില്‍ ഭൂരിപക്ഷവും ബുധനാഴ്ചയോടെ മടങ്ങി.
കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ നാലു ലക്ഷത്തിലധികം പേര്‍ പ്രശാന്തി നിലയത്തിലെത്തിയെന്നാണ് കണക്ക്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ നേരത്തേതന്നെ തീവണ്ടികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. റിസര്‍വേഷന്‍ നില അറിയാനുള്ള ഓട്ടത്തിലായിരുന്നു ഭരിപക്ഷവും . പുട്ടപര്‍ത്തിയില്‍ കടകളൊന്നും തുറക്കാത്തതിനാല്‍ ബര്‍ത്ത് ലഭിക്കുമോയെന്ന ആശങ്കയുമായാണ് പലരും പുറപ്പെട്ടത്.
പുട്ടപര്‍ത്തി വിടുന്ന ആരുടെയും മുഖത്ത് സന്തോഷമുണ്ടായിരുന്നില്ല. സത്യസായിബാബയെക്കണ്ട് സങ്കടങ്ങള്‍ ഇറക്കിയ തൃപ്തിയോടെയായിരുന്നു മുമ്പത്തെ മടക്കമെങ്കില്‍, ബാബയുടെ സാന്നിധ്യം ഇനിയില്ലെന്ന തിരിച്ചറിവുമായാണ് ബുധനാഴ്ച അവര്‍ പ്രശാന്തിനിലയത്തിന്റെ പടിയിറങ്ങുന്നത് . യാത്രയാകുന്നവരുടെ വാക്കുകളിലും അത് പ്രകടമായിരുന്നു . ''വര്‍ഷത്തില്‍ ഒരു തവണ ബാബയെ കാണാന്‍ വരാറുണ്ട് . ജോലി സമ്മര്‍ദത്തില്‍നിന്നുള്ള സാന്ത്വനമായിരുന്നു ബാബയുടെ ദര്‍ശനം. സ്‌നേഹപൂര്‍വമായ ഉപദേശത്തിന് ഇനി ബാബയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം.'' ബാംഗ്ലൂരില്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനീയറുംകണ്ണൂര്‍ സ്വദേശിയുമായ വിഷ്ണു മേനോന്‍ പറഞ്ഞു.




saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss