Mathrubhumi Logo
saibaba-1   saibaba-2

ഇനി ശ്രദ്ധാകേന്ദ്രം സത്യസായി ട്രസ്റ്റ്‌

Posted on: 27 Apr 2011

പുട്ടപര്‍ത്തി: സത്യസായി ബാബയുടെ സമാധിയിരുത്തല്‍ കഴിഞ്ഞതോടെ ജനങ്ങള്‍ ഉറ്റുനോക്കുന്നത് സത്യസായി സെന്‍ട്രല്‍ ട്രസ്റ്റിലേക്കാണ്.
ബാബ സമാധിയായതിനെത്തുടര്‍ന്ന് ട്രസ്റ്റില്‍ അധികാരത്തര്‍ക്കം നടക്കുന്നുവെന്ന വാര്‍ത്തയും ബാബയുടെ സന്തത സഹചാരിയായ സത്യജിത്തിന് വധഭീഷണിവന്നതും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയതും ചര്‍ച്ചാവിഷയമായിട്ടുണ്ട്. മുന്‍കാലത്തെപ്പോലെ സത്യസായി ട്രസ്റ്റ് ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ട്രസ്റ്റും ആന്ധ്ര സര്‍ക്കാറും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആശങ്ക മാറിയിട്ടില്ല.
മാര്‍ച്ച് 28ന് ബാബയെ സത്യസായിബാബ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത് മുതല്‍ പുട്ടപര്‍ത്തി പോലീസ് നിയന്ത്രണത്തിലായിരുന്നു. പ്രദേശവാസികള്‍ക്ക് വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങുന്നതിനുപോലും നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍, ബുധനാഴ്ച ഇവിടെ ജനറേറ്ററുകളുടെ ശബ്ദമായിരുന്നു എങ്ങും. പുട്ടപര്‍ത്തി ബസ് സ്റ്റാന്‍ഡില്‍ തത്സമയ സംപ്രേഷണത്തിന്റെ തിരക്ക്. ബുധനാഴ്ച വൈകിട്ടോടെ പുട്ടപര്‍ത്തി തികച്ചും സാധാരണനിലയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്.




saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss