നിത്യതയില്‍
Posted on: 27 Apr 2011
പുട്ടപര്‍ത്തി: വിങ്ങുന്ന മനസ്സായിരുന്നു ബുധനാഴ്ച പുട്ടപര്‍ത്തിക്ക്. സ്‌നേഹസ്വരൂപനായ സത്യസായി ബാബയുടെ മഹാസമാധിക്ക് സാക്ഷ്യം വഹിച്ചവരും വിങ്ങിപ്പൊട്ടി.
പ്രശാന്തി നിലയത്തിലെ കുല്‍വന്ത് ഹാളിലെ സഭാമണ്ഡപത്തില്‍ തയ്യാറാക്കിയ ഒമ്പതടി താഴ്ചയും ആറടി നീളവും മൂന്നടി വീതിയുമുള്ള കല്ലറയിലാണ് ബാബയുടെ ഭൗതികശരീരം അടക്കംചെയ്തത്. പതിനൊന്നു ദിവസം സമാധിസ്ഥലം മണ്ണിട്ടു മൂടിയ നിലയിലായിരിക്കുമെന്നും ഈ ദിവസങ്ങളില്‍ പ്രത്യേക പൂജ നടക്കുമെന്നും സത്യസായി ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ സമാധിസ്ഥലം സന്ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അനുവാദം നല്‍കും.
സമാധിയിരുത്തല്‍ ചടങ്ങിന് പുറമെനിന്ന് പരമാവധി 600 പേരെയാണ് പ്രശാന്തിനിലയത്തിലേക്ക് കടത്തിവിട്ടിരുന്നത്. എന്നാല്‍, ബാബയുടെ ഭക്തരും സത്യസായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമടക്കം ആയിരക്കണക്കിനു പേര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. പ്രശാന്തിനിലയത്തിനകത്തെ ലോഡ്ജുകളില്‍ ചൊവ്വാഴ്ചതന്നെ ഭക്തര്‍ സ്ഥാനമുറപ്പിച്ചിരുന്നു. ഭക്തര്‍ക്കായി പ്രശാന്തി നിലയത്തിനകത്ത് വിവിധ ബ്ലോക്കുകളിലായി 4500ലധികം മുറികളുണ്ട്. ഇവിടങ്ങളില്‍നിന്നാണ് അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ഭക്തര്‍ ഒഴുകിയെത്തിയത്.രാവിലെ ആറുമണിക്കുതന്നെ ഭക്തര്‍ കുല്‍വന്ത് ഹാളില്‍ തിങ്ങിനിറഞ്ഞിരുന്നു. ആറരയോടെ ബാബയുടെ സഹോദരന്റെ മകനായ ആര്‍.ജെ. രത്‌നാകര്‍ എത്തി. സത്യസായി ബാബയുടെ സന്തത സഹചാരിയായ സത്യജിത്ത് ഇതിന് മുമ്പുതന്നെ ബാബയുടെ ഭൗതികശരീരത്തിനടുത്ത് നടക്കുന്ന ഭജനയില്‍ പങ്കെടുത്തു. ഏഴു മണിയോടെ ബാബയുടെ കുടുംബാംഗങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഉച്ചയ്ക്ക് 12ന് ശേഷം സത്യസായി ബാബയുടെ സമാധിസ്ഥലം കാണാന്‍ ഭക്തജനങ്ങളുടെ വന്‍ തിരക്കായിരുന്നു. ബാബയോടുള്ള ആദരസൂചകമായി ബുധനാഴ്ച അനന്തപുര്‍ ജില്ലയില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.