Mathrubhumi Logo
saibaba-1   saibaba-2

സായിബാബയുടെ നിര്യാണത്തില്‍ അനുശോചനം

Posted on: 27 Apr 2011

ബാംഗ്ലൂര്‍: സായിബാബയുടെ നിര്യാണത്തില്‍ ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ അനുശോചനം രേഖപ്പെടുത്തി. ശ്രീ ശ്രീ രവിശങ്കറിന് വേണ്ടി ആര്‍ട്ട് ഓഫ് ലിവിങ് ഇന്‍റര്‍നാണല്‍ ഡയറക്ടര്‍ സ്വാമി സദ്യജ്യോത്, സ്വാമി വിഷ്ണുപാദ, സ്വാമി ജ്ഞാനതേജ എന്നിവര്‍ പുട്ടപര്‍ത്തിയിലെത്തി. ജര്‍മനിയിലുള്ള രവിശങ്കര്‍ അനുശോചനസന്ദേശം നല്‍കി.
സ്വാമി നിത്യാനന്ദ പുട്ടപര്‍ത്തിയിലെത്തി സായിബാബയ്ക്ക് അനുശോചനം രേഖപ്പെടുത്തി. വൈദിക പാരമ്പര്യത്തിന് ബാബയുടെ സംഭാവന വളരെ വലുതാണെന്ന് അദ്ദേഹം അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
സത്യസായിബാബയുടെ നിര്യാണത്തില്‍ ശാന്തിഗിരി ബാംഗ്ലൂര്‍ ആശ്രമം അനുശോചനം രേഖപ്പെടുത്തി. ജാതി-മത-വര്‍ണത്തിന്റെ അതിര്‍വരമ്പുകളിലല്ലാതെ സമസ്ത മേഖലകളിലും അനുയായികളെ സൃഷ്ടിച്ചയാളായിരുന്നു ബാബയെന്ന് യോഗം വിലയിരുത്തി. ശാന്തിഗിരിയെ പ്രതിനിധീകരിച്ച് സ്വാമി പത്മപ്രകാശ ജ്ഞാനതപസ്വി പുട്ടപര്‍ത്തി സന്ദര്‍ശിച്ചു.
സായിബാബയുടെ നിര്യാണത്തില്‍ കെ.എന്‍.എസ്.എസ്. അനുശോചനം രേഖപ്പെടുത്തി.



saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss