ബാബയുടെ ദൗത്യങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കും -സത്യസായി ട്രസ്റ്റ്
Posted on: 26 Apr 2011
പുട്ടപര്‍ത്തി: സത്യസായി ബാബയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് വ്യക്തമാക്കി. ബാബയുടെ ദേഹവിയോഗശേഷം നടന്ന ആദ്യയോഗത്തില്‍ അംഗീകരിച്ച പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബാബയ്ക്ക് പ്രമേയം അന്ത്യാഞ്ജലി അര്‍പ്പിച്ചു. ''ബാബയുടെ അഭാവത്തില്‍ ഞങ്ങള്‍ക്കു മുന്നിലുള്ള ദൗത്യം സങ്കീര്‍ണവും ബൃഹത്തുമാണ്. എങ്കിലും അദ്ദേഹം തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ ദൗത്യത്തില്‍ അദ്ദേഹം വഴി കാട്ടുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്''-പ്രമേയത്തില്‍ പറയുന്നു.
ബാബയുടെ മരുമകനും ട്രസ്റ്റംഗവുമായ ആര്‍.ജെ. രത്‌നാകറാണ് പ്രമേയത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.