അണയാജ്വാലയായി
എന്‍.എസ്. ബിജുരാജ് Posted on: 26 Apr 2011
പുട്ടപര്‍ത്തി: ആരാധകസഹസ്രങ്ങളുടെ മൗനപ്രാര്‍ഥനയ്ക്കിടയില്‍ സത്യസായിബാബയെ ബുധനാഴ്ച സമാധിയിരുത്തും. വര്‍ഷങ്ങളായി ബാബ അനുയായികള്‍ക്ക് പതിവുദര്‍ശനം നല്‍കിവന്ന പ്രശാന്തിനിലയത്തിലെ കുല്‍വന്ത് ഹാളിലുള്ള മണ്ഡപത്തിലാണ് ഭൗതിക ശരീരം അടക്കംചെയ്യുക. അടുത്ത ബന്ധുക്കള്‍, ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് ഭാരവാഹികള്‍, ക്ഷണിക്കപ്പെട്ട വി.ഐ.പി.കള്‍ എന്നിവരുള്‍പ്പെടെ അറനൂറുപേര്‍ക്കുമാത്രമേ ചടങ്ങില്‍ പ്രവേശനമുള്ളൂ.
ബുധനാഴ്ച രാവിലെ 7.30 ന് തുടങ്ങുന്ന സമാധിയിരുത്തല്‍ച്ചടങ്ങ് മൂന്നുമണിക്കൂര്‍ നീണ്ടുനില്‍ക്കും. ഇളയ സഹോദരന്റെ മകനും ട്രസ്റ്റ് അംഗവുമായ ആര്‍.ജെ. രത്‌നാകറാണ് അന്തിമകര്‍മങ്ങള്‍ നിര്‍വഹിക്കുക. ഹൈന്ദവാചാരമനുസരിച്ചാണ് ചടങ്ങുകളെങ്കിലും മറ്റെല്ലാ ലോകമതങ്ങളെയും പ്രതിനിധാനംചെയ്ത് അഞ്ച് പുരോഹിതര്‍ പങ്കെടുക്കുന്നുണ്ട്.
മുഖ്യപൂജാരി കന്ദകൂരി കൊണ്ടാ അവധാനിയുടെ നേതൃത്വത്തില്‍ കിഴക്കന്‍ ഗോദാവരിയില്‍നിന്നെത്തിയ പതിനെട്ടംഗ സംഘമാണ് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുക.മഹാഗണപതിഹോമവും ദീക്ഷശുഭാരംഭവും നടത്തിക്കൊണ്ടായിരിക്കും ചടങ്ങുകള്‍ തുടങ്ങുകയെന്ന് കാര്‍മിക സംഘാംഗമായ ഇമാനി പുരുഷോത്തമ അവധാനി പറഞ്ഞു. കാവേരി, ഗോദാവരി, സരസ്വതീനദികളില്‍നിന്നുള്ള തീര്‍ഥം പൂജകള്‍ക്കായി എത്തിച്ചിട്ടുണ്ട്.
കുല്‍വന്ത് ഹാളിലെ മണ്ഡപത്തില്‍ തയ്യാറാക്കിയ ഒമ്പതടി താഴ്ചയും ആറടി നീളവും മൂന്നടി വീതിയുമുള്ള കല്ലറയിലാണ് ബാബയുടെ ഭൗതികശരീരം അടക്കംചെയ്യുക. നവധാന്യങ്ങള്‍ക്കൊപ്പം നവരത്‌നങ്ങളും നിക്ഷേപിക്കും. പതിനൊന്നുദിവസം ഇവിടം മണ്ണിട്ടുമൂടിയ നിലയില്‍ തുടരുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. പതിനൊന്നാംദിന ചടങ്ങുകള്‍ക്കുശേഷം അവിടെ സമാധിമണ്ഡപം നിര്‍മിക്കാനാണ് ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. ഷിര്‍ദിസായിയുടെ സമാധിമണ്ഡപത്തിന്റെ മാതൃകയില്‍ത്തന്നെയായിരിക്കും പുട്ടപര്‍ത്തിയിലേതും.
സമാധിയിരുത്തല്‍ചടങ്ങില്‍ പൊതുജനത്തിന് പ്രവേശനമില്ലെന്ന വിവരം പുറത്തുവന്നതോടെ ഭക്തര്‍ ചൊവ്വാഴ്ച രാത്രിതന്നെ പ്രശാന്തിനിലയത്തില്‍ ക്യാമ്പുചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
പ്രശാന്തിനിലയത്തിനുള്ളിലുള്ള മുറികളെടുത്ത് കൂടിയിരിക്കുന്ന ഇവര്‍ക്ക് കുല്‍വന്ത് ഹാളിനുപുറത്തുനിന്ന് ചടങ്ങുകള്‍ കാണാമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെയും സന്ദര്‍ശനംമൂലം പൊതുജനങ്ങളുടെ പ്രവേശനം താത്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നതിനാല്‍ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുവരെ ബാബയെ ദര്‍ശിക്കാന്‍ ഭക്തരെ അനുവദിച്ചു. സമാധിയിരുത്തല്‍ ചടങ്ങ് പൂര്‍ത്തിയായശേഷം ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വീണ്ടും സമാധിസ്ഥലത്തേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കും.
ഏപ്രില്‍ 29 വരെ ദര്‍ശനം അനുവദിക്കുമെന്ന് ശ്രീസത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് അറിയിച്ചു.
ദര്‍ശനത്തിനെത്തിയത് ആറുലക്ഷത്തോളം പേര്‍
*രണ്ടു ദിവസത്തിനുള്ളില്‍ ആറു ലക്ഷത്തോളം ഭക്തര്‍ ബാബയെ ദര്‍ശിക്കാനെത്തിയതായി അനന്തപുര്‍ ഐ.ജി. സന്തോഷ് മെഹ്‌റ പറഞ്ഞു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി ചൊവ്വാഴ്ചയും ഭക്തജന പ്രവാഹമായിരുന്നു. ആയിരക്കണക്കിന് വിദേശികളും എത്തിയിരുന്നു.
പുട്ടപര്‍ത്തിയില്‍ മൂന്നാം ദിവസവും കടകളെല്ലാം അടഞ്ഞുകിടന്നു. സത്യസായി സമിതിയുടെ നേതൃത്വത്തില്‍ ഭക്ഷണ വിതരണം നടന്നതിനാല്‍ ദൂര സ്ഥലത്തുനിന്നുള്ളവര്‍ക്ക് ആശ്വാസമായി . ബാബയുടെ ഭൗതിക ശരീരം കാണാനെത്തിയവര്‍ തിരിച്ചു പോകാത്തതിനാല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പുട്ടപര്‍ത്തിയിലെ ചെറുതും വലുതുമായ റോഡുകളിലാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ അന്തിയുറങ്ങുന്നത് . ലോഡ്ജുകളിലും മുറി ലഭിക്കാനില്ല . അതേ സമയം പുട്ടപര്‍ത്തിയിലെ അടഞ്ഞുകിടക്കുന്ന കടകള്‍ക്ക് മുന്നില്‍ സത്യസായി ബാബയുടെ ഛായാചിത്രം സ്ഥാപിച്ച് പൂജകള്‍ തുടങ്ങിയിട്ടുണ്ട് . പ്രശാന്തി നിലയത്തില്‍നിന്ന് പത്തു കിലോമീറ്ററോളം ഭക്തരുടെ നിര രൂപപ്പെട്ടിട്ടുണ്ട്.