ബാബയുടെ ചൈതന്യത്തിനു മരണമില്ല-
Posted on: 26 Apr 2011
വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി
പരമാത്മചൈതന്യത്തില്‍നിന്ന് ഉരുത്തിരിഞ്ഞ് ജീവാത്മാവായി മാതൃദ്വാരാ ഗര്‍ഭസ്ഥശിശുവിലേക്കെത്തി ജന്മംകൊണ്ട ഒരു അംശാവതാരമായിരുന്നു ഭഗവാന്‍ സത്യനാരായണ സായിബാബ.
ആ മഹദ്‌ചൈതന്യത്തെക്കുറിച്ച് ഗാഢമായ ഒരു വിവരണത്തിന് ഞാനാളല്ലെങ്കിലും അത്ഭുതമായ ഭക്തിപ്രസരവും മാനവസേവയും ഈ കാലയളവില്‍ ലോകത്തിനു കാഴ്ചവെച്ച് ആധ്യാത്മികാചാര്യ സ്ഥാനംവരെ ഉയര്‍ന്ന നിലയ്ക്ക് ആ രൂപത്തിനെ ഒരു ഭഗവദ്‌ചൈതന്യമായി കാണാനാണ് ഞാനാഗ്രഹിക്കുന്നത്. ആ ശക്തിക്ക് ഒരിക്കലും മരണമില്ല. ജനനത്തോടൊപ്പം പിന്തുടരുന്നതാണല്ലോ മരണവും. ജീവാത്മരൂപമായി കുടികൊണ്ടിരുന്ന ശരീരത്തില്‍നിന്ന് പൂര്‍വസങ്കേതമായ പരമാത്മചൈതന്യത്തിലേക്ക് ആ ചൈതന്യം തിരിച്ചുപോയി എന്നു കരുതാനേ മാര്‍ഗമുള്ളൂ.
പഞ്ചഭൂതാത്മകമായ ശരീരം ശാശ്വതമല്ലാത്തതുകൊണ്ട് അതിന്റെ കാലയളവ് അവസാനിച്ചപ്പോള്‍ ആ ദുര്‍ബല ശരീരത്തെ ഉപേക്ഷിച്ചു. അത്രമാത്രം കണക്കാക്കിയാല്‍ മതി. സാക്ഷാല്‍ ജഗദീശ്വരന്റെ ഒരംശമായി അവതരിച്ച് അവതാരദൗത്യം പൂര്‍ത്തിയാക്കി തിരിച്ചുപോയിരിക്കുന്നു. തിരിച്ചുപോയതില്‍ താത്കാലികദുഃഖം ഇല്ലായ്കയില്ല. പക്ഷേ, അനിവാര്യമാണ് എന്ന് സമാധാനിക്കുകയും ആ മഹദ്‌ചൈതന്യത്തിന്റെ തൃപ്പാദങ്ങളില്‍ സ്രാഷ്ടാംഗപ്രണാമം നടത്തുകയും ചെയ്യുന്നു.
എനിക്ക് ഒരുതവണയെങ്കിലും പോയി കാണണമെന്ന് മോഹമുണ്ടായിരുന്നു. അതിനു സാധിച്ചില്ല. പക്ഷേ, പശ്ചാത്താപമില്ല. സാധിക്കാതിരിക്കാന്‍ കാരണം എനിക്ക് നിയോഗമായി കിട്ടിയ ചികിത്സാരൂപത്തിലുള്ള മാനവസേവയും കുറച്ചുകാലമായി തുടര്‍ന്നുന്നുവരുന്ന ശാരീരിക അസ്വാസ്ഥ്യങ്ങളുമാണെന്നു പറയാം.
ആ മഹാശക്തിയുടെ പ്രഭാവം എന്റെ ഹൃദയത്തിലും നിറഞ്ഞുനില്ക്കുന്നതായി തോന്നുന്നു. ആ പ്രഭാവലയത്തില്‍ ഞാനും ഉള്‍പ്പെടാതിരിക്കില്ലെന്നുറപ്പാണ് അത് അനവരതം തുടരാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.