ചാന്ദ്രമാസപ്രകാരം ബാബ 95 വയസ്സ് പൂര്‍ത്തിയാക്കിയെന്ന് വാദം
Posted on: 26 Apr 2011
പുട്ടപര്‍ത്തി: സത്യസായിബാബ ചാന്ദ്രമാസ ഗണന പ്രകാരം 95 വയസ്സ് പൂര്‍ത്തിയാക്കിതായ അവകാശവാദവുമായി ഫിലിപ്പ് എം. പ്രസാദ് രംഗത്തെത്തി. 2011 ഏപ്രില്‍ 24ന് സത്യസായി ബാബ 30834 ദിവസം ജീവിച്ചെന്നും ഇതു പ്രകാരം 95 വയസ്സും 54 ദിവസവും ബാബ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. ചാന്ദ്ര മാസഗണനപ്രകാരം ഒരു മാസത്തില്‍ 27 ദിവസമാണുള്ളത്. എന്നാല്‍ റോമന്‍ കലണ്ടര്‍ പ്രകാരമാണ് സാധാരണ വര്‍ഷം കണക്കാക്കുന്നതെന്നും ഇതു പ്രകാരമാണ് ബാബയ്ക്ക് 86 വയസ്സെന്നും അദ്ദേഹം പറയുന്നു. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങള്‍ കണക്കാക്കിയാണ് ചാന്ദ്രമാസം കണക്കാക്കുന്നത്. വര്‍ഷത്തില്‍ 12 മാസങ്ങളുണ്ടെങ്കിലും ദിവസങ്ങള്‍ക്ക് കുറവ് വരും. അതിനാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുരുപൂര്‍ണിമദിനത്തില്‍ താന്‍ 96 വയസ്സുവരെ ജീവിക്കുമെന്ന ബാബയുടെ പ്രവചനം ശരിയായിരുന്നുവെന്നാണ് കാണിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. മഹാഭാരതത്തില്‍ പഞ്ചപാണ്ഡവര്‍ അജ്ഞാതവാസം കണക്കാക്കിയത് ചാന്ദ്രമാസപ്രകാരമാണ്.
96 വയസ്സുവരെ ജീവിക്കുമെന്നും എട്ടു വര്‍ഷത്തിന് ശേഷം മൈസൂര്‍ ജില്ലയിലെ മണ്ഡ്യയില്‍ പ്രേംസായി എന്ന പേരില്‍ പുനര്‍ജനിക്കുമെന്നാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ബാബ പ്രവചനം നടത്തിയത്.
96 വയസ്സുവരെ ജീവിക്കുമെന്നും എട്ടു വര്‍ഷത്തിന് ശേഷം മൈസൂര്‍ ജില്ലയിലെ മണ്ഡ്യയില്‍ പ്രേംസായി എന്ന പേരില്‍ പുനര്‍ജനിക്കുമെന്നാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ബാബ പ്രവചനം നടത്തിയത്.