Mathrubhumi Logo
saibaba-1   saibaba-2

സത്യസായി ട്രസ്റ്റ് യോഗം സമാധിയിരുത്തല്‍ ചടങ്ങിനു ശേഷം

Posted on: 26 Apr 2011

പുട്ടപര്‍ത്തി: സത്യസായി സെന്‍ട്രല്‍ ട്രസ്റ്റിന്റെ ഭാവിപരിപാടികള്‍ സംബന്ധിച്ച തന്ത്രപ്രധാനമായ യോഗം ബാബയുടെ സമാധിയിരുത്തല്‍ ചടങ്ങിനു ശേഷം നടക്കും. ട്രസ്റ്റിന്റെ ഭാവിപരിപാടികള്‍ തീരുമാനിക്കുന്നതിനായിരിക്കും യോഗം. ട്രസ്റ്റിനെ സംബന്ധിച്ച് നിരവധി ആരോപണങ്ങളുയരുന്നതിന്റെ അടിസ്ഥാനത്തിലാണ് യോഗമെന്നാണു പറയുന്നത്.

സത്യസായി സെന്‍ട്രല്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ സത്യസായി ബാബയാണ്. എന്നാല്‍ ഈ സ്ഥാനത്തേക്ക് ബാബ ആരെയും നിയോഗിക്കാത്തതിനാല്‍ ചെയര്‍മാന്‍ സ്ഥാനത്തിനായി അടുത്ത അനുയായിയായ സത്യജിത്തും ബാബയുടെ സഹോദരപുത്രനും സെന്‍ട്രല്‍ ട്രസ്റ്റ് അംഗവുമായ രത്‌നാകറും ശ്രമത്തിലാണ്. ഇക്കാര്യം സംബന്ധിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. നേരത്തേ ട്രസ്റ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വ്യക്തമാക്കണമെന്നും സര്‍ക്കാര്‍ ട്രസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ട്രസ്റ്റ് അംഗമായ മുന്‍ ചീഫ് ജസ്റ്റിസ് പി.എന്‍. ഭഗവതി പത്രസമ്മേളനം വിളിച്ചിരുന്നെങ്കിലും ബാബ സമാധിയായതിനെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സമാധിയിരുത്തല്‍ ചടങ്ങിനു ശേഷം യോഗം കൂടി ഭാവിനടപടികള്‍ തീരുമാനിക്കാന്‍ തീരുമാനിച്ചത്.



saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss