Mathrubhumi Logo
saibaba-1   saibaba-2

ബാബയുടെ സ്മരണകളുമായി

Posted on: 26 Apr 2011

പുട്ടപര്‍ത്തി: കൊയിലാണ്ടിക്കടുത്ത് നന്തിയില്‍ ശ്രീശൈലത്ത് ആസ്പത്രി ആരംഭിക്കണമെന്നാവശ്യപ്പെട്ട് സത്യസായി ബാബയ്ക്ക് കത്ത് നല്‍കിയ സ്മരണയുമായാണ് കോഴിക്കോട് എം.പി. എം.കെ. രാഘവന്‍ പ്രശാന്തി നിലയത്തിലെത്തിയത്. കുല്‍വന്ത് ഹാളില്‍ ബാബയുടെ മൃതദേഹം കണ്ട് പുറത്തിറങ്ങിയപ്പോള്‍ മനുഷ്യസേവനത്തില്‍ സത്യസായിബാബ കാണിച്ചിരുന്ന താത്പര്യത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് .

മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരനോടൊപ്പമാണ് എം.കെ. രാഘവന്‍ ബാബയ്ക്ക് അന്ത്യാഞ്ജലി അര്‍പിക്കാനെത്തിയത്. മാനവസേവ മാധവസേവയാണെന്ന് നമ്മെ പഠിപ്പിച്ച മഹാനുഭാവനായിരുന്നു ബാബയെന്ന് പി.വി. ഗംഗാധരന്‍ അനുസ്മരിച്ചു. ''വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനൊരു സിനിമ നിര്‍മിച്ചപ്പോള്‍ അതിന്റെ റീല്‍ ബാബയുടെ അനുഗ്രഹത്തിനായി കൊണ്ടുവന്നിരുന്നു. ബാബ അനുഗ്രഹവും തന്നു. ആ സിനിമ വന്‍വിജയമായിരുന്നു'' - അദ്ദേഹം അനുസ്മരിച്ചു. ആത്മീയജ്ഞാനം പകര്‍ന്ന് നല്‍കുന്നതോടൊപ്പം മാനവികതയ്ക്ക് വില കല്‍പ്പിക്കുകയും പാവപ്പെട്ടവര്‍ക്ക് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി രാജ്യത്തിന് തന്നെ മാതൃകയാകാനും ബാബയ്ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

നന്തിയില്‍ പാവപ്പെട്ടവര്‍ക്കായി സത്യസായി ആസ്പത്രി തുടങ്ങാന്‍ അനുവാദം നല്‍കുമെന്നായിരുന്നു പ്രതീക്ഷയെന്ന് എം.കെ. രാഘവന്‍ പറഞ്ഞു. ഈ ആവശ്യവുമായി താന്‍ നല്‍കിയ കത്ത് വാങ്ങി ബാബ വായിക്കുകയും ചെയ്തിരുന്നു. അതിനായി വീണ്ടും സത്യസായി ട്രസ്റ്റുമായി ബന്ധപ്പെടും. മനുഷ്യ സേവനത്തില്‍ ബാബ ഒരു പ്രസ്ഥാനമായി മാറുകയായിരുന്നു. സര്‍ക്കാറിന് പോലും കഴിയാത്ത പദ്ധതികളാണ് ബാബ നടപ്പാക്കിയത് - എം.കെ. രാഘവന്‍ പറഞ്ഞു .



saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss