Mathrubhumi Logo
saibaba-1   saibaba-2

പുട്ടപര്‍ത്തി തീര്‍ഥാടനകേന്ദ്രമാക്കും

Posted on: 26 Apr 2011

ഹൈദരാബാദ്: മഹാരാഷ്ട്രയിലെ ഷിര്‍ദി ടൗണ്‍ പോലെ പുട്ടപര്‍ത്തിയും വന്‍ തീര്‍ഥാടനകേന്ദ്രമാക്കുമെന്ന് ആന്ധ്രപ്രദേശ് മന്ത്രി ജെ. ഗീതാ റെഡ്ഡി പറഞ്ഞു.

പുട്ടപര്‍ത്തിയില്‍ ബാബയുടെ കാലത്തെ അതേ പ്രശസ്തിയും പ്രൗഢിയും നിലനിര്‍ത്തുകയാണ് ലക്ഷ്യം. ഇതിനായി ഒന്നിലേറെ നിര്‍ദേശങ്ങള്‍ പരിഗണനയിലുണ്ട്. ബാബയുടെ സമാധിസ്ഥലത്ത് ക്ഷേത്രം പണിത് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. ഇക്കാര്യത്തില്‍ വൈകാതെ അന്തിമതീരുമാനമെടുക്കും-മന്ത്രി പറഞ്ഞു.

പുട്ടപര്‍ത്തിയില്‍ ഇപ്പോള്‍ത്തന്നെ വിമാനത്താവളവും റെയില്‍വെ സ്റ്റേഷനും വന്‍കിട ഹോട്ടലുകളുമുള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. അത് വിപുലീകരിച്ച് അന്താരാഷ്ട്ര സൗകര്യങ്ങളുള്ള തീര്‍ഥാടനകേന്ദ്രമാക്കാനാണ് ഉദ്ദേശിക്കുന്നത്-മന്ത്രി പറഞ്ഞു.

സായി ഭക്തയായ ഗീതാ റെഡ്ഡി കഴിഞ്ഞ 20 ദിവസമായി തിരക്കുകള്‍ മാറ്റി പുട്ടപര്‍ത്തിയില്‍ കഴിയുകയാണ്. ബാബയുടെ ഏറ്റവും അടുത്ത ഭക്തകൂടിയായിരുന്ന ഇവരുടെ ഭര്‍ത്താവ് ഡോ. രാമചന്ദ്രറെഡ്ഡിയെ പെട്ടെന്നുണ്ടായ പക്ഷപാതരോഗത്തില്‍നിന്ന് അത്ഭുതകരമായി ബാബ രക്ഷിച്ചതിനെത്തുടര്‍ന്നാണ് മന്ത്രി ഗീതാ റെഡ്ഡി, സായിബാബയുടെ ആരാധകയായത്.



saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss