Mathrubhumi Logo
saibaba-1   saibaba-2

വേദനാരായണനിത് കര്‍മസാഫല്യം

Posted on: 26 Apr 2011

പുട്ടപര്‍ത്തി: പ്രശാന്തിനിലയത്തില്‍ ഓരോ ദിവസവും ആരംഭിക്കുന്നത് മലയാളിയായ കെ.ആര്‍. വേദനാരായണന്റെ വേദപാരായണത്തിലൂടെയാണ്. ബാബയുടെ ഭക്തനായ അദ്ദേഹം 1976 മുതല്‍ പുട്ടപര്‍ത്തിയിലുണ്ട്. ബാബയുടെ സമാധിയിരുത്തല്‍ ചടങ്ങിലും വേദപാരായണത്തിന് നേതൃത്വം നല്‍കാനുള്ള ചുമതല വേദനാരായണനാണ്.

പുട്ടപര്‍ത്തി ശ്രീസത്യസായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കൂടിയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ഇദ്ദേഹം. പ്രശാന്തിനിലയത്തില്‍ വേദനാരായണന്റെ നേതൃത്വത്തിലുള്ള വേദസങ്കീര്‍ത്തന നഗരപ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ മാത്രം എത്തുന്ന ഭക്തര്‍ ഏറെയാണ്. സായ് കുല്‍വന്ത് ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ബാബയുടെ ഭൗതികദേഹത്തിനരികില്‍ വേദപാരായണം നടത്തുന്നതും ഇദ്ദേഹമാണ്.

കേരളത്തിലെ പ്രമുഖ അഭിഭാഷകനായ കെ.ആര്‍. രാമയ്യരുടെ മകനാണ് വേദനാരായണന്‍. 2005-ല്‍ മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡിനര്‍ഹനായി. സത്യസായി ബാബയുടെ കീഴിലാണ് പഠനം പൂര്‍ത്തിയാക്കിയത്.

ബാബയുടെ വേര്‍പാടില്‍ മനമുരുകുന്ന രണ്ടു മലയാളികള്‍ കൂടി പ്രശാന്തിനിലയത്തിലുണ്ട്. 20 വര്‍ഷമായി ബാബയുടെ ഡ്രൈവറായ വടകര സ്വദേശി പത്മനാഭന്‍. ടാക്‌സി ഡൈവറായി പുട്ടപര്‍ത്തിയിലെത്തിയ പത്മനാഭനെ സത്യസായി ബാബ നേരിട്ട് തന്റെ വാഹനത്തിന്റെ ഉത്തരവാദിത്വം ഏല്‍പ്പിക്കുകയായിരുന്നു. അന്നു മുതല്‍ ബാബയ്ക്കായി കൊണ്ടുവരുന്ന വാഹനങ്ങളേതായാലും അതിന്‍റ നിയന്ത്രണം പത്മനാഭനായിരുന്നു.

പ്രശാന്തിനിലയത്തിന്റെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസറായ അരീക്കോട് സ്വദേശി പി.ആര്‍. ഉണ്ണിയാണ് പ്രശാന്തിനിലയത്തിലെ മറ്റൊരു മലയാളി. ബാബയുടെ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് എല്ലാവരും.




saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss