Mathrubhumi Logo
saibaba-1   saibaba-2

സച്ചിന്‍ വിങ്ങിപ്പൊട്ടി

Posted on: 26 Apr 2011

പുട്ടപര്‍ത്തി: മാനവസേവ മാധവസേവയാണെന്ന് പഠിപ്പിച്ച സത്യസായി ബാബയുടെ ഭൗതികദേഹം കണ്ടപ്പോള്‍ ക്രിക്കറ്റ്താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തേങ്ങിക്കരഞ്ഞു.

സായി കുല്‍വന്ത് ഹാളില്‍ മൃതദേഹത്തിനരികില്‍വെച്ച്പുഞ്ചിരി തൂകുന്ന ബാബയുടെ വലിയ ഛായാ ചിത്രത്തിലേക്ക് അല്‍പ്പനേരം നോക്കിനിന്ന സച്ചിന്‍ വിതുമ്പാന്‍ തടങ്ങിയതോടെ ഭാര്യ അഞ്ജലി ആശ്വസിപ്പിക്കാന്‍ ചുമലില്‍ തൊട്ടു. തുടര്‍ന്ന് പതിനൊന്നോടെ ബാബയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയ മലയാളിയുടെ പ്രിയ ഗായിക പി. സുശീലയും പൊട്ടിക്കരഞ്ഞു. ആന്ധ്ര വ്യവസായ വകുപ്പുമന്ത്രി ഗീതാറെഡ്ഡി സുശീലയെ അടക്കിപ്പിടിച്ച് സമാധാനിപ്പിക്കുകയായിരുന്നു.

ഭൗതികദേഹത്തിനരികെ പത്തുമിനിറ്റോളം ഇരുന്നശേഷമാണ് സച്ചിന്‍ ജിവിതത്തില്‍ മാര്‍ഗദര്‍ശിയായ ബാബയെ മനസ്സില്‍ ചേര്‍ത്ത് പ്രശാന്തി നിലയം വിട്ടിറങ്ങിയത് . രാവിലെ പത്തരയോടെയാണ് സച്ചിനും ഭാര്യ അഞ്ജലിയും സുഹൃത്ത് ചാമുണ്ടേശ്വര്‍ നാഥിനോടൊപ്പം പ്രശാന്തി നിലയത്തിലെത്തിയത്. ബാബയുടെ സമാധി അറിഞ്ഞ് കഴിഞ്ഞദിവസത്തെ ജന്മദിനാഘോഷം അദ്ദേഹം വേണ്ടന്നുവെച്ചിരുന്നു. സച്ചിന്റെ ഭാര്യ അഞ്ജലിയും ബാബ ഭക്തയാണ്. സച്ചിന്‍ മുമ്പ് ഒട്ടേറെ തവണ പ്രശാന്തി നിലയത്തില്‍ ദര്‍ശനത്തിനായി എത്തിയിരുന്നു . 1989-ല്‍ പുട്ടപര്‍ത്തിയിലെ സത്യസായി ഹില്‍വ്യു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സച്ചിന്‍ ബാബയെ കാണുന്നത് . പിന്നീട് സത്യസായി ട്രസ്റ്റ് അംഗമായ സി. ശ്രീനിവാസനാണ് സച്ചിനെ ബാബയുമായി അടുപ്പിക്കുന്നത്. അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു സച്ചിന്‍.



saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss