Mathrubhumi Logo
saibaba-1   saibaba-2

സത്യസായി ട്രസ്റ്റ് ഏറ്റെടുക്കേണ്ടതില്ല -മുഖ്യമന്ത്രി

Posted on: 25 Apr 2011

പുട്ടപര്‍ത്തി: ബാബയുടെ സമാധിയെ തുടര്‍ന്ന് സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് ഏറ്റെടുക്കേണ്ട അവസ്ഥയില്ലെന്ന് ആന്ധ്ര സര്‍ക്കാര്‍. ബാബയുടെ നിര്‍ദേശം പിന്തുടര്‍ന്ന് ട്രസ്റ്റ് മുന്‍കാല പ്രവര്‍ത്തനങ്ങള്‍ അതേപോലെ തുടരുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി പറഞ്ഞു. ട്രസ്റ്റിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി ഗീതാറെഡ്ഡിയും ശ്രീധര്‍ റെഡ്ഡിയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ട്രസ്റ്റ് അംഗങ്ങളുമായി സര്‍ക്കാര്‍ സംസാരിച്ചിട്ടുണ്ട്. ട്രസ്റ്റിനുള്ളില്‍ അധികാരവടംവലിയുള്ളതായ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യസേവയാണ് ദൈവസേവയെന്ന് വിശ്വസിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത് ഗുരുവിന്റെ പാത ട്രസ്റ്റ് അംഗങ്ങളും പിന്തുടരുമെന്നാണ് കരുതുന്നത്. ആരോഗ്യരംഗത്തും അടിസ്ഥാന സൗകര്യവികസന രംഗത്തും ബാബയുടെ സംഭാവന ആരും മറക്കില്ല. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങളുമായി ട്രസ്റ്റ് മുന്നോട്ടുപോകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയംവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.





saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss