Mathrubhumi Logo
saibaba-1   saibaba-2

സത്യസായി ബാബ ആശ്രമത്തിലേക്ക് ആരാധകരുടെ പ്രവാഹം

Posted on: 25 Apr 2011

ചെന്നൈ: രാജഅണ്ണമലപുരത്തിലുള്ള സത്യസായിബാബ മഠത്തിലേക്ക് ഞായറാഴ്ച രാവിലെ മുതല്‍ തന്നെ സത്യസായിബാബ ഭക്തരുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. സത്യസായിബാബയുടെ വേര്‍പാട് ഭക്തര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നതായിരുന്നില്ല. രാജ അണ്ണപലൈപുരത്തിലുള്ള രണ്ട് ആശ്രമത്തിലേക്കും നഗരത്തിലെ നുറുക്കണക്കിന് ആളുകളാണ് എത്തിതുടങ്ങിയത്. ആശ്രമത്തില്‍ വെച്ച സത്യസായിബാബയുടെ വലിയ ഫോട്ടോ പൂക്കള്‍കൊണ്ട് അലങ്കരിച്ച് വെച്ചിട്ടുണ്ട്. ആരാധകരെല്ലാം ഫോട്ടോയില്‍ പൂക്കള്‍ക്ക് അര്‍പ്പിച്ച് ആദരാഞ്ജലികള്‍ ആര്‍പ്പിക്കുകയാണ്.
സായിബാബ വേര്‍പിരിഞ്ഞെങ്കിലും സേവനങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ആശ്രമത്തില്‍ കൂടിയിരുന്ന ഭക്തജനങ്ങള്‍ പറഞ്ഞു. സത്യസായിബാബ ലോകത്തോട് വിട പറഞ്ഞതായി വിശ്വസിക്കുക പ്രയാസമാണ്. സായിബാബ തങ്ങളോടൊപ്പമുണ്ടെന്ന വിശ്വാസത്തോടെ തങ്ങള്‍ മുന്നോട്ട് പോകും. ആശ്രമത്തിലെത്തിയ ഭക്തജനങ്ങളില്‍ ഒരാളായ ഉഷ പറഞ്ഞു.
പത്ത് വയസ്സുള്ള കുട്ടികള്‍ മുതല്‍ 85 വയസ്സുള്ളവര്‍ വരെ ആശ്രമത്തില്‍ എത്തിയവരില്‍ ഉള്‍പ്പെടും. ചലച്ചിത്ര രംഗത്തെ പലരും അവിടെ എത്തി.



saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss