സത്യസായിബാബയുടെ വേര്‍പാടില്‍ തമിഴകം വിതുമ്പുന്നു
Posted on: 25 Apr 2011
ചെന്നൈ:സത്യസായിബാബയുടെ ദേഹവിയോഗം തമിഴകത്തെ തീരാദുഃഖത്തിലാഴ്ത്തി. കഴിഞ്ഞ കുറെ ദിവസങ്ങളായി ആകാംക്ഷയുടെ മുനയില്‍ നിന്നിരുന്ന സത്യസായി ബാബയുടെ ആരാധര്‍ക്ക് വിടവാങ്ങല്‍ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതായി. സത്യസായി ബാബയെ അവസാന നോക്ക് കാണാനായി മലയാളികള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനാളുകളാണ് പുട്ടപര്‍ത്തിയിലേക്ക് തിരിച്ചത്. സത്യസായി ബാബയുടെ രോഗം മൂര്‍ച്ഛിച്ചതറിഞ്ഞതോടെ നിരവധിപേര്‍ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ പുട്ടപര്‍ത്തിയിലേക്ക് എത്തിയിരുന്നു. ചലച്ചിത്ര മേഖലയും വ്യാവസായിക മേഖലയും ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി പുട്ടപര്‍ത്തിയിലേക്ക് തിരിച്ചു.
സത്യസായിബാബയ്ക്ക് വന്‍ ഭക്തജനാവലി കൂടിയുള്ള നഗരമാണ് ചെന്നൈ. മരണവാര്‍ത്തറിഞ്ഞയുടനെ സായിബാബ വിശ്വാസികളുടെ വീടുകളില്‍ ആത്മാവിന് നിത്യശാന്തിനേര്‍ന്നുകൊണ്ട് പ്രാര്‍ഥനകളും ആരംഭിച്ചു.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിനേതാക്കളും അനുശോചന സന്ദേശങ്ങള്‍ പുറത്തിറക്കി. സത്യസായിബാബ ഒരു ആത്മീയവാദിയായിരുന്നെങ്കിലും തന്നോട് എക്കാലത്തും സ്‌നേഹവും അടുപ്പവും കാണിച്ച ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നുവെന്ന് മുഖ്യമന്ത്രി എം. കരുണാനിധി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ചെന്നൈ കടുത്ത കുടിവെള്ള ക്ഷാമത്തില്‍പ്പെട്ട് വലഞ്ഞപ്പോള്‍ കൃഷ്ണ ജലം എത്തിക്കാന്‍ 200കോടി രൂപയുടെ സഹായപദ്ധതി പ്രഖ്യാപിച്ച് കരുണ കാട്ടിയത് സത്യസായിബാബയായിരുന്നു. 2007ല്‍ നന്ദി അറിയിക്കാനായി വിളിച്ചുചേര്‍ത്ത പൊതു സമ്മേളനത്തില്‍ സത്യസായിബാബ പങ്കെടുത്തത് പൂര്‍ണസന്തോഷത്തോടെയായിരുന്നു.
സാധാരണജനങ്ങള്‍ക്ക് ആശ്വാസം പകരുന്നരീതിയില്‍ ആസ്പത്രികള്‍, വിദ്യാലയങ്ങള്‍, കുടിവെള്ള പദ്ധതികള്‍ എന്നിവ തുടങ്ങി ചരിത്രം സൃഷ്ടിച്ച സത്യസായിബാബയുടെ ജീവിതം എല്ലാവര്‍ക്കും പാഠപുസ്തകമാകേണ്ടതാണെന്ന് പ്രതിപക്ഷ നേതാവും എ.ഐ.എ.ഡി.എം.കെ. നേതാവുമായ ജയലളിത അഭിപ്രായപ്പെട്ടു. നൂറുകണക്കിന് ആരാധകരോടൊപ്പം താനും ദുഃഖത്തില്‍ പങ്കുചേരുന്നതായി ജയലളിത തന്റെ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യയ്ക്കപ്പുറം 113 രാജ്യങ്ങളിലേക്ക് തന്റെ സാമൂഹികപ്രവര്‍ത്തനം വ്യാപിപ്പിച്ചുവെന്നത് അസാധാരണമായ സംഭവമാണ്-ജയലളിത പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ലോകത്തിനാകെ മാതൃകയായി നിലകൊണ്ട അപൂര്‍വവ്യക്തിത്വത്തിന് ഉടമയാണ് സത്യസായിബാബയെന്ന് ഡി.എം.ഡി.കെ. നേതാവും നടനുമായ വിജയകാന്ത് പറഞ്ഞു. ചെന്നൈയ്ക്ക് കുടിവെള്ളം എത്തിക്കുന്നതില്‍ സത്യസായിബാബ ചെയ്ത സേവനങ്ങള്‍ യുഗങ്ങള്‍ പിന്നിട്ടാലും ജനത ഓര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകംകണ്ട എറ്റവും മഹാനായ ജീവകാരുണ്യ പ്രവര്‍ത്തകരില്‍ ഒരാളാണ് സത്യസായിബാബയുടെ ദേഹവിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പൊന്‍ രാധാകൃഷ്ണന്‍ തന്റെ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. സത്യസായിബാബയുടെ പ്രവര്‍ത്തനങ്ങളെല്ലാം മാനവരാശിയുടെ മൊത്തത്തിലുള്ള ഉന്നമനം ലക്ഷ്യമാക്കിയാണ് നടന്നതെന്ന് പൊന്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവിഭാഗം ആളുകള്‍ക്കും താങ്ങും തണലുമായി നിലകൊണ്ട മനുഷ്യസ്‌നേഹിയായിരുന്നു സത്യസായി ബാബയെന്ന് മുവേന്തര്‍ മുന്നണി കഴകത്തിന്റെ പ്രസിഡന്റ് സേതുരാമന്‍ പറഞ്ഞു.