ആ ജീവിതം തന്നെ സന്ദേശം -മാതാഅമൃതാനന്ദമയി
Posted on: 25 Apr 2011
ലോകത്തിനാകെ സ്‌നേഹവും കാരുണ്യവും ചൊരിഞ്ഞ സത്യസായിബാബയുടെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സന്ദേശം. ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാത്ത സൂര്യനെപ്പോലെ ബാബയുടെ ആത്മചൈതന്യത്തിനു നാശമില്ല. ആത്മാവു ജനിക്കുന്നുമില്ല, മരിക്കുന്നുമില്ല. അതുകൊണ്ട് അതിനു നാശവുമില്ല.
സത്യസായിബാബയുടെ ഭക്തരെ സംബന്ധിച്ച്അദ്ദേഹത്തിന്റെ വിയോഗം തീരാദുഃഖം ആണ്. ലോകത്ത് ശരീരത്തോടെ ജീവിച്ച ഒരു മഹാത്മാവ് വിടവാങ്ങുമ്പോള്‍ ദുഃഖം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ രാമനും കൃഷ്ണനും ക്രിസ്തുവും ഇന്നും ഭക്തരിലൂടെ ജീവിക്കുന്നു. ബാബയും ഭക്തരിലൂടെ ജീവിക്കുക തന്നെ ചെയ്യും.