മനുഷ്യസ്‌നേഹത്തിന്റെ പ്രതീകം -ആന്റണി
Posted on: 25 Apr 2011
ആത്മീയതയും മനുഷ്യസ്‌നേഹവും അതുല്യമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ച് ശാന്തിദൂതനായി മാറിയ സത്യസായി ബാബയുടെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. ആരോഗ്യ-സാമൂഹിക,വികസന മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചിരകാലം സ്മരിക്കപ്പെടും. സര്‍വമത സൗഹാര്‍ദം, ശാന്തി, സമാധാനം എന്നിവയ്ക്ക് അദ്ദേഹം എക്കാലവും പ്രചോദനമായിരുന്നുവെന്ന് ആന്റണി പറഞ്ഞു.