പ്രചോദനം -മന്‍മോഹന്‍; വഴികാട്ടി -അദ്വാനി
Posted on: 25 Apr 2011
സത്യസായി ബാബയുടെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി എന്നിവര്‍ അനുശോചിച്ചു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രചോദനം നല്‍കിയ ബാബ യഥാര്‍ഥ ആത്മീയ നേതാവാണെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. സത്യസായിബാബ തന്നെ പലരീതിയിലും വഴികാട്ടിയിട്ടുണ്ടെന്നും അദ്ദേഹം മഹാനാണെന്നും അദ്വാനി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും എ.ഐ.എ.ഡി.എം.കെ. നേതാവ് ജയലളിതയും പഞ്ചാബ് ഗവര്‍ണര്‍ ശിവരാജ് പാട്ടീലും സത്യസായി ബാബയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു.