പിറന്നാളില്‍ ഭക്ഷണം പോലും കഴിക്കാതെ സച്ചിന്‍
സി.ജി. ചന്ദ്രമോഹന്‍ Posted on: 25 Apr 2011
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സായിബാബയുടെ ദേഹവിയോഗത്തെത്തുടര്‍ന്ന് ജന്മദിനാഘോഷം ഉപേക്ഷിച്ചു. ശല്യം ചെയ്യരുതെന്ന ബോര്‍ഡു തൂക്കി മുറിയടച്ചിരുന്ന സച്ചിന്‍ പ്രഭാത ഭക്ഷണം പോലും കഴിച്ചില്ലെന്ന് അദ്ദേഹം താമസിക്കുന്ന ഹോട്ടലിന്റെ അധികൃതര്‍ പറഞ്ഞു. സത്യസായി ഭക്തനായ സച്ചിന്‍ ഭാര്യ അഞ്ജലിക്കും രണ്ടു മക്കള്‍ക്കുമൊപ്പം ശനിയാഴ്ച രാത്രിയാണ് ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയത്. പിറന്നാളില്‍ ഈ ഹോട്ടലില്‍ വെച്ച് സഹ ക്രിക്കറ്റ് താരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വിരുന്നുനല്‍കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും അത് റദ്ദാക്കി. സുഹൃത്തുക്കളുമായി അദ്ദേഹം സംസാരിച്ചില്ലെന്നും മുറിയിലേക്ക് ആരെയും കടത്തി വിടുന്നില്ലെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഞായറാഴ്ച വൈകുന്നേരം ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ക്യാപ്റ്റനായ സച്ചിന്‍ ഗ്രൗണ്ടിലിറങ്ങി.
എന്നാല്‍ ഞായറാഴ്ച വൈകുന്നേരം ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ക്യാപ്റ്റനായ സച്ചിന്‍ ഗ്രൗണ്ടിലിറങ്ങി.