Mathrubhumi Logo
saibaba-1   saibaba-2

താമരയിലയിലെ ചോറ്‌

സ്വാമി സുനില്‍ദാസ്‌ Posted on: 25 Apr 2011

''ഞാനിവിടെയുള്ളപ്പോള്‍ നീയെന്തിന് ഭയക്കുന്നു?'' -ഒരു പോക്കറ്റ് കലണ്ടറിലെ ബാബയുടെ പുഞ്ചിരിക്കുന്ന ചിത്രത്തിന്റെ അടിക്കുറിപ്പ് എന്നോട് ചോദിച്ചു.

അന്നെനിക്ക് വെറും അഞ്ചുവയസ്സായിരുന്നു. എന്റെ അയല്‍വാസി നാരങ്ങാമിഠായിയോടൊപ്പം എനിക്കുതന്ന ആ കലണ്ടറിലെ ചിത്രം ഞാന്‍ സൂക്ഷിച്ചുവെച്ചു. ചിത്രത്തില്‍ കാണുന്ന ബാബയെ നേരില്‍ കാണണമെന്ന് ഞാന്‍ വീട്ടുകാരോട് നിര്‍ബന്ധംപിടിച്ചു. ഒടുവില്‍ നാട്ടിലെ ഒരു തീര്‍ഥാടകസംഘത്തോടൊപ്പം എന്റെ വീട്ടുകാര്‍ എന്നെയുംകൂട്ടി പുട്ടപര്‍ത്തിയില്‍ പോയി.

അവിടെ ഞാന്‍കണ്ടത് ഒരു 'ആള്‍ദൈവ'ത്തെ ആയിരുന്നില്ല. തന്നെക്കാണാന്‍ വരുന്നവര്‍ക്കെല്ലാം താമരയിലയില്‍ സ്വന്തം കൈകൊണ്ട് ചോറുവിളമ്പിക്കൊടുക്കുന്ന ദൈവതുല്യനായ മനുഷ്യനെയായിരുന്നു. പിന്നെ എല്ലാവര്‍ഷവും ഓണത്തിന് തീര്‍ഥാടക സംഘത്തോടൊപ്പം ഞാന്‍ പുട്ടപര്‍ത്തിയില്‍ പോകുമായിരുന്നു. വീട്ടുകാര്‍ക്കൊന്നും അതത്ര ഇഷ്ടമായിരുന്നില്ല. 14 വയസ്സുള്ളപ്പോള്‍ അദ്ദേഹം എനിക്കൊരു ഉപദേശം തന്നു: ''ആഹാരം, വിദ്യാഭ്യാസം, ആരോഗ്യം -പാവപ്പെട്ട ഗ്രാമീണര്‍ക്ക് ഇതു മൂന്നും നല്‍കണം. പ്രാര്‍ഥിക്കുന്ന ചുണ്ടുകളേക്കാള്‍ ഭേദം നന്മ ചെയ്യുന്ന കൈകളാണ്...''

ആ വാക്കുകളായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ 'മിറക്കിള്‍'.

എന്നും ബാബയായിരുന്നു എന്റെ ജീവിതത്തിലെ വഴികാട്ടി. ഒരിക്കല്‍ ബാബ എന്നോടുപറഞ്ഞു. ''നീ വിവാഹം കഴിക്കണം.'' വിവാഹത്തില്‍ താത്പര്യമില്ലെന്നു പറഞ്ഞിട്ടും അദ്ദേഹം എന്നെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.

തന്റെ ഭക്തയും ശിഷ്യയുമായിരുന്ന ഒരു പെണ്‍കുട്ടിയെയാണ് അദ്ദേഹം എനിക്കായി തിരഞ്ഞെടുത്തത്. പക്ഷേ, വിവാഹംകഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ എനിക്ക് മാരകമായരോഗം പിടിപെട്ടു. രക്താര്‍ബുദം. ബാംഗ്ലൂരിലെ സായ്‌ഹോസ്പിറ്റലിലും മറ്റൊരു പ്രശസ്തമായ ഇന്‍സ്റ്റിറ്റിയൂട്ടിലും പരിശോധനകള്‍ നടത്തി. രോഗത്തിന്റെ അവസാനഘട്ടമാണെന്ന് സ്ഥിരീകരിച്ചു.

പക്ഷേ, ബാബ എന്നോടുപറഞ്ഞു: ''യുവര്‍ ബ്ലഡ് ക്യാന്‍സര്‍ ഈസ് ക്യാന്‍സല്‍ഡ്!'' എന്നിട്ട് അദ്ദേഹം എനിക്ക് വിഭൂതി തന്നു: ''ഇത് ദിവസവും കഴിക്കുക. ഒപ്പം ഗുളികയും.''

പത്തുമാസം ഞാന്‍ അദ്ദേഹം പറഞ്ഞപോലെ ചെയ്തു. പൂര്‍ണവിശ്രമമെടുത്തു. അദ്ദേഹം എനിക്ക് കൈപിടിച്ചുതന്ന എന്റെ ഭാര്യ അക്കാലത്ത് എന്നെ മുഴുവന്‍സമയവും ശുശ്രൂഷിച്ചു. പിന്നീട് അവര്‍ പൂര്‍ണമായും സേവനത്തിന്റെ പാതയിലേക്കുതിരിഞ്ഞു. ഒരുപക്ഷേ, എന്റെ രോഗകാലത്ത് എന്നെ ശുശ്രൂഷിക്കാന്‍വേണ്ടി ബാബ നടത്തിത്തന്നതാവാം ആ വിവാഹം. ഒരുവര്‍ഷംകൊണ്ടുതന്നെ എന്റെ രോഗം പൂര്‍ണമായും മാറി.





saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss