മഹദ്്പ്രഭയില്‍ തിളങ്ങുന്ന ഭൂമി
ഡോ. എ.പി.ജെ. അബ്ദുല്‍കലാം Posted on: 25 Apr 2011
ശോഭിക്കുന്നിതാ ക്ഷീരപഥം
കോടാനുകോടി താരപ്രഭയില്‍
നമ്മുടെ പ്രിയതാരകം സൂര്യനും
ഒപ്പം അഷ്ട ഗ്രഹങ്ങളും.
ക്ഷീരപഥം, സഞ്ചാരപഥം-
ഇരുനൂറ്റമ്പതു ദശലക്ഷം വര്‍ഷങ്ങളില്‍
ചുറ്റിത്തീരുന്നൊരു ഭ്രമണ പഥം.
ആകാശഗംഗയില്‍ എവിടെനിന്നോ
മാറ്റൊലികൊളളുന്നൊരാ ആശ്ചര്യചകിത സ്വരം
'ധരിത്രി തിളങ്ങുന്നിതാ നോക്കൂ
എവിടെനിന്നീ മഹദ്്പ്രഭ?'
മധുരമൃദുസ്വരമേകുന്നു
ലളിതമായതിന്നുത്തരം
'ഇതു കേവല പ്രഭയല്ല
അറിവിന്‍ കെടാവിളക്കിത്
സേവനത്തിന്‍ ദീപമിത്
ശാന്തിതന്‍ തിരിനാളമിത്
പ്രശാന്തിനിലയത്തിന്‍ ആത്മാവില്‍നിന്നും
സ്ഫുരിക്കുന്നൊരീ വര്‍ണ്ണപ്രകാശമെങ്ങും'
മാറോടു ചേര്‍ത്തൊരീ മഹാത്മാവുമായി
എണ്‍പതുവലംവെക്കല്‍
പൂര്‍ത്തിയാക്കുന്നൊരീ ഭൂമി.
2006 ല്‍ ശ്രീസത്യസായി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍ അവതരിപ്പിച്ച കവിത.
കോടാനുകോടി താരപ്രഭയില്‍
നമ്മുടെ പ്രിയതാരകം സൂര്യനും
ഒപ്പം അഷ്ട ഗ്രഹങ്ങളും.
ക്ഷീരപഥം, സഞ്ചാരപഥം-
ഇരുനൂറ്റമ്പതു ദശലക്ഷം വര്‍ഷങ്ങളില്‍
ചുറ്റിത്തീരുന്നൊരു ഭ്രമണ പഥം.
ആകാശഗംഗയില്‍ എവിടെനിന്നോ
മാറ്റൊലികൊളളുന്നൊരാ ആശ്ചര്യചകിത സ്വരം
'ധരിത്രി തിളങ്ങുന്നിതാ നോക്കൂ
എവിടെനിന്നീ മഹദ്്പ്രഭ?'
മധുരമൃദുസ്വരമേകുന്നു
ലളിതമായതിന്നുത്തരം
'ഇതു കേവല പ്രഭയല്ല
അറിവിന്‍ കെടാവിളക്കിത്
സേവനത്തിന്‍ ദീപമിത്
ശാന്തിതന്‍ തിരിനാളമിത്
പ്രശാന്തിനിലയത്തിന്‍ ആത്മാവില്‍നിന്നും
സ്ഫുരിക്കുന്നൊരീ വര്‍ണ്ണപ്രകാശമെങ്ങും'
മാറോടു ചേര്‍ത്തൊരീ മഹാത്മാവുമായി
എണ്‍പതുവലംവെക്കല്‍
പൂര്‍ത്തിയാക്കുന്നൊരീ ഭൂമി.
2006 ല്‍ ശ്രീസത്യസായി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍ അവതരിപ്പിച്ച കവിത.