Mathrubhumi Logo
saibaba-1   saibaba-2

സമകാലിക ലോകത്തിന്റെ സൗഭാഗ്യം

പി. പരമേശ്വരന്‍ Posted on: 25 Apr 2011

കാലാകാലങ്ങളില്‍ സനാതനധര്‍മം പുനഃസ്ഥാപിക്കുന്നതിനും ജനസമൂഹത്തെ ധര്‍മമാര്‍ഗത്തിലൂടെ നയിക്കുന്നതിനും വേണ്ടി ഇന്ത്യയില്‍ പിറന്ന മഹാത്മാക്കളുടെ പരമ്പരയില്‍ സത്യസായിബാബയുടെ സ്ഥാനം മുന്‍നിരയിലാണ്. സമകാലികലോകത്തിന്റെ സൗഭാഗ്യമായിരുന്നു ഭഗവാന്‍ സായിബാബ. ധര്‍മത്തെക്കുറിച്ചും ആധ്യാത്മികതയെക്കുറിച്ചും പ്രവചനങ്ങളും പ്രഭാഷണങ്ങളും നടത്തുക മാത്രമല്ല അദ്ദേഹം ചെയ്തിട്ടുള്ളത്, സമൂഹത്തിലെ കഷ്ടപ്പെടുന്നവരെയും പിന്നാക്കം നില്‍ക്കുന്നവരെയും സേവിക്കുന്നതുതന്നെയാണ് ശരിയായ ഈശ്വരസേവയെന്ന സന്ദേശം പ്രാവര്‍ത്തികമാക്കുകയും ചെയ്തു.

ഭരണകൂടത്തിന് സാധിക്കാത്തത്ര വിപുലവും അമൂല്യവുമായ സേവനപ്രവര്‍ത്തനങ്ങളാണ് വിദ്യാഭ്യാസരംഗത്തും ചികിത്സാരംഗത്തും വികസനരംഗത്തും സായിബാബ നടപ്പാക്കി കാണിച്ചിട്ടുള്ളത്. ആന്ധ്രയിലും തമിഴ്‌നാട്ടിലും വിപുലമായ ശുദ്ധജലവിതരണപദ്ധതി നടപ്പിലാക്കിയ സായിബാബയെ ജനങ്ങള്‍ ഈശ്വരനുതുല്യം ആരാധിച്ചത് സ്വാഭാവികമാണ്. സ്വസ്ഥാനത്തിരുന്നുകൊണ്ടുതന്നെ ലോകരെ മുഴുവന്‍ അങ്ങോട്ടാകര്‍ഷിക്കുവാന്‍ സായിബാബയ്ക്കു സാധിച്ചത് അസാധാരണമായ അദ്ദേഹത്തിന്റെ ആധ്യാത്മിക പ്രഭാവം കൊണ്ടാണ്.

അത്രതന്നെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങളെ ഒരുപോലെ തന്റെ കാന്തികവലയത്തിലേക്ക് ആകര്‍ഷിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളതും. ഔപചാരിക വിദ്യാഭ്യാസമില്ലാതെ തന്നെ ലോകാരാധ്യരായിത്തീരാന്‍ കഴിഞ്ഞ ഭാരതത്തിലെ മഹാപുരുഷന്മാരില്‍ അഗ്രിമമായ സ്ഥാനം സായിബാബയ്ക്കുണ്ട്. കാലാതീതമായി നിലനില്‍ക്കുന്ന യശസ്സിനുടമയാണദ്ദേഹം.



saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss