കാരുണ്യസ്മൃതിയായി ബാബ
Posted on: 25 Apr 2011

മാര്‍ച്ച് 28 നാണ് ബാബയെ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായി. വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് കുറച്ചുനാളായി ബാബയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഡയാലിസിസും തുടരുന്നുണ്ടായിരുന്നു. രാവിലെ പ്രത്യേക മെഡിക്കല്‍ സംഘം യോഗം ചേര്‍ന്നതിന് ശേഷമാണ് ദേഹവിയോഗം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അനന്തപ്പുര്‍ ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പുട്ടപര്‍ത്തിയില്‍ സുരക്ഷാ സാഹചര്യം നേരിടാന്‍ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുട്ടപര്‍ത്തിയിലേക്കുള്ള എല്ലാ റോഡുകളിലും പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരിക്കുയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഭക്തര്‍ പുട്ടപര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ശനിയാഴ്ച വൈകീട്ട് ശ്രീ സത്യസായി ട്രസ്റ്റ് അടിയന്തരയോഗം ചേര്‍ന്ന് ചികിത്സാകാര്യങ്ങള്‍ അവലോകനം ചെയ്തിരുന്നു. ബാബയുടെ കുടുംബാംഗങ്ങളും ഈ യോഗത്തില്‍ പങ്കെടുത്തു. മരുന്നുകളോടും ചികിത്സയോടും ബാബയുടെ ശരീരം പ്രതികരിക്കാത്തതിനാല്‍ ഈ യോഗം നിര്‍ണായകമായിരുന്നു എന്നാണ് അറിയുന്നത്.