കുളിമുറി സാഹിത്യം
നൗഷാദ് Posted on: 23 Apr 2011
കുളിമുറിയില്‍ നിന്ന് എങ്ങനെ വായിക്കാം. ബാത്ത്‌റൂമില്‍ (ടോയ്‌ലറ്റ്) ഇരുന്നുള്ള വായനയും ചിന്തയും പാപമല്ല എന്ന സുവിശേഷവുമായി ഒരു പുസ്തകം. ബാത്ത്‌റൂം റീഡേഴ്‌സിന് ഈ പുസ്തകം പ്രചോദനമായിത്തീരും: 'ബാത്ത്‌റൂം ഇന്‍സ്പിരേഷന്‍ ബുക്ക്' (The Bathroom Inspiration Book)

'ബാത്ത്‌റൂം ഇന്‍സ്പിരേഷന്‍ ബുക്ക്' കാണിച്ചപ്പോള്‍ നല്ല വായനക്കാരായ സുഹൃത്തുക്കള്‍ കുമ്പസാരിച്ചു: ഞാനും ഒരു ബാത്ത്‌റൂം ചിന്തകനും വായനക്കാരനുമാണേ...
ബാത്ത്‌റൂം വായനക്കാരുടെ അഭിരുചികള്‍ വിഭിന്നമാണെങ്കിലും ഒരു കാര്യത്തില്‍ എല്ലാവരും ഒന്നിക്കുന്നു- സീരിയസ്സായതൊന്നും ബാത്ത്‌റൂമില്‍ കയറ്റാറില്ല. സിനിമാമാസികകളും ജനപ്രിയ വനിതാവാരികകളുമാണ് എല്ലാവര്‍ക്കും കൂടുതല്‍ പ്രിയം. പത്രം കിട്ടിയില്ലെങ്കില്‍ ടോയ്‌ലറ്റില്‍ കയറാന്‍ കെല്‍പ്പില്ലാത്തവരാണ് അധിക ബാത്ത്‌റൂം വായനക്കാരും. എല്ലാവരും പുസ്തകങ്ങള്‍ ബാത്ത്‌റൂമിലേക്ക് ഒളിച്ചു കടത്തുകയാണ് പതിവ്- മറ്റുള്ളവരുടെ കണ്ണില്‍ അതൊരു കുറ്റവും അശ്ലീലവുമാണെന്ന് പേടിച്ചു തന്നെ.
കൊല്‍ക്കത്തയില്‍ 'കോളേജ് സ്ട്രീറ്റ്' എന്ന സെക്കന്റ് ഹാന്റ് പുസ്തകക്കമ്പോളത്തില്‍ നിന്നാണ് നീല ചട്ടയുള്ള ഈ പുസ്തകം കിട്ടിയത്. പുസ്തകത്തിന്റെ പേരിലുണ്ടായ കൗതുകം എന്റെ കണ്ണില്‍ താല്പര്യമായി മിന്നിയത് ബുക്ക്‌സ്റ്റാളുകാരന്‍ കണ്ടു. പുസ്തകത്തിന്റെ വിലയും കൂടി!
ഹാര്‍ഡ് ബൈന്റിംഗില്‍ 120 പേജുള്ള പുസ്തകത്തിന്റെ ആദ്യപതിപ്പ് 1987- ലാണ് പുറത്തിറങ്ങിയത്. പ്രസാധകര്‍: RED-LETTER PRESS, NEW JERSEY. അവരുടെ The Bathroom Library സീരീസിലെ 14-ാമത്തെ പുസ്തകമാണിത്. ബാത്ത്‌റൂം ലൈബ്രറിയുടെ എംബ്ലവും മനോഹരമാണ്.
പബ്ലിഷര്‍ ജാക്ക് ക്രിംസറുടെ പ്രസാധകക്കുറിപ്പില്‍ നിന്ന്:
'നന്നായി സജ്ജീകരിക്കപ്പെട്ടിട്ടുള്ള അമേരിക്കന്‍ കുളിമുറികളിലെ സുഖകരമായ, നനഞ്ഞുകുതിര്‍ന്ന സ്‌നാനവേളകളിലോ അതിനുശേഷമുള്ള തുവര്‍ത്തലിന്റെ നേരത്തോ ഒക്കെയാണ് ഏതൊരു പള്ളിയിലും വെച്ചുണ്ടായതിനേക്കാള്‍ സൃഷ്ടിപരവും വികസിതവുമായ കാഴ്ചപ്പാടും ഉയര്‍ന്ന ചിന്തകളും എന്നിലുണ്ടായിട്ടുള്ളത്.'
എഡ്മണ്ട് വില്‍സന്റെ (1895-1972) വാക്കുകളാണിത്. ഇതിനോട് ഞാന്‍ യോജിക്കുന്നുണ്ടെന്ന് പറയാനാവില്ല. കാരണം, 'ബാത്ത്‌റൂം ഇന്‍സ്പിരേഷന്‍ ബുക്കിന്റെ പ്രസാധകനെന്ന നിലയ്ക്ക് പള്ളിയുടെയും 'സിംഹാസനത്തിന്റെ'യും വിഭജനത്തെ ഞാന്‍ ദൃഢമായി പിന്തുണയ്ക്കുന്നു.
എന്നിരുന്നാലും, സൃഷ്ടിപരവും വികസിതവുമായ കാഴ്ചപ്പാടും ഉയര്‍ന്ന ചിന്തകളും കുളിമുറിയില്‍ വെച്ചുണ്ടായി എന്നതില്‍ വെള്ളമുണ്ട്. കുളിമുറിയില്‍ വെച്ച് ഉദ്ഘാടനപ്രസംഗം നിര്‍വഹിച്ച ജോണ്‍. എഫ്.കെന്നഡി ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. കുളിമുറിയില്‍ വെച്ച് ഹൗസ് ഓഫ് കോമണ്‍സിനെ അഭിസംബോധന ചെയ്ത വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ഇതുതന്നെ ചെയ്യുന്നു. തന്റെ 'പൂര്‍ത്തിയാക്കാത്ത സിംഫണി' ബാത്ത് ടബ്ബില്‍ വെച്ചാണ് സംഗീതജ്ഞനായ ഫ്രാന്‍സ് ഷൂബെര്‍ട്ട് ചിട്ടപ്പെടുത്തിയത്.
'ബാത്ത്‌റൂം ഇന്‍സ്പിരേഷന്‍ ബുക്കിലെ' ചിന്തോദ്ദീപകമായ ഉദ്ധരണികളും ചുമരെഴുത്തുകളും കുളിമുറി സന്ദര്‍ശനവേളകളില്‍ നിങ്ങളേയും പ്രചോദിതരാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ 'സിംഹാസനത്തില്‍ നിന്നുള്ള ചിന്തകള്‍ക്ക്' ഈ പുസ്തകത്തിന്റെ അവസാനപുറങ്ങളില്‍ സ്ഥലമുണ്ട്. ഒന്നുമില്ലെങ്കിലും റെഡ് ലെറ്റര്‍ പ്രസ്സിലെ ശൗചാലയ ജീവനക്കാര്‍ ശേഖരിച്ച നര്‍മത്തിന്റെയും ബുദ്ധിയുടെയും മുത്തുകള്‍ വിനോദത്തിനുപകരിക്കും - ഒരു പക്ഷേ, നിങ്ങള്‍ പഠനത്തിന്റെ ഉന്നതപീഠത്തിലിരിക്കുമ്പോള്‍ വിദ്യാഭ്യാസപരമായ വായനയ്ക്കും.'
രസകരമായ ഉദ്ധരണികളും ബാത്ത്‌റൂം ചുമരെഴുത്തുകളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മാര്‍ക് ട്വെയിനും പിക്കാസോയും ഒ. ഹെന്റിയും ബ്രെഹ്റ്റും വുഡ്ഡി അലനും അഗതാ ക്രിസ്റ്റിയും എബ്രഹാം ലിങ്കണുമൊക്കെ ഉദ്ധരണികളുമായി ബാത്ത്‌റൂമില്‍ നമ്മെ പ്രചോദിപ്പിക്കാനുണ്ട്. ക ഒമലേ ഝൗീമേശേീി െ എന്ന എമേഴ്‌സണിന്റെ ഉദ്ധരണിയുമായാണ് പുസ്തകം തീരുന്നത്. 'സിംഹാസനത്തിലെ സ്വന്തം ചിന്തകള്‍' കുറിക്കാന്‍ എട്ടു പേജുകള്‍ വായനക്കാര്‍ക്കായി ഒഴിച്ചിട്ടിട്ടുണ്ട്. ആ പേജുകള്‍ ഇപ്പോഴും ഒഴിഞ്ഞുതന്നെ കിടക്കുന്നതുകൊണ്ട്, ഈ പുസ്തകം ഒരു ബാത്ത്‌റൂം വായനക്കാരന്റെ കൈകളിലും എത്തിയിട്ടില്ല എന്ന് അനുമാനിക്കാം.
പുസ്തകത്തില്‍നിന്ന്:
നീണ്ട കുളികള്‍ക്കിടയില്‍ ഭംഗം വരുത്തുന്ന സാത്താന്റെ ഉപകരണമാണ് ടെലിഫോണ്‍ - ഗേ ടാലിസ്.
എന്റെ അനുഭവത്തില്‍ നിങ്ങളുടെ ഇടതുകാല്‍ നീട്ടിയാല്‍ ബാത്ത്‌റൂമിന്റെ വാതില്‍ അടയ്ക്കാന്‍ പറ്റുമെന്നുണ്ടെങ്കില്‍ അതാണ് ആധുനിക വാസ്തുശില്‍പ്പകല - നാന്‍സി ബാന്‍സി.
നമ്മുടെ കുട്ടികള്‍ നല്ല വിദ്യാഭ്യാസമുള്ളവരാണ്; ടോയ്‌ലറ്റ് ചുമരില്‍ തെറിവാക്കുകള്‍ അവര്‍ എഴുതുന്നത് ലാറ്റിന്‍ ഭാഷയിലാണ്. - ജോണ്‍ ആഡംസ്.
പ്രഭാതത്തില്‍ ഞാന്‍ ചെയ്യുന്ന ആദ്യകര്‍മം പല്ലുതേപ്പും നാവിന് മൂര്‍ച്ച കൂട്ടലുമാണ്. - ഓസ്‌കാര്‍ ലെവന്റ്.