ഏയ്ഞ്ചല്‍സ് ഇന്‍ ദി കോര്‍ണര്‍ -അനിത നായര്‍
Posted on: 23 Apr 2011

ഞാന്‍ തുടങ്ങിയപ്പോള്‍ പ്രിയപ്പെട്ട സുഹൃത്തുക്കളേ എന്ന് പറയാന്‍ പ്രത്യേക കാരണം ഉണ്ട്. ഈ ഹാളില്‍ എല്ലാവരും കൂടിയിരിക്കുന്ന ഈയവസരത്തില്‍ നമ്മളെയൊക്കെ യോജിപ്പിക്കുന്ന ഒരു പ്രത്യേക കാര്യം ഉണ്ട് , എന്താണെന്ന് വെച്ചാല്‍ ഇവിടെയിരിക്കുന്ന എല്ലാവര്‍ക്കും പുസ്തകങ്ങളോട് ഒരു പ്രത്യേക താല്പര്യമുണ്ട്. പ്രത്യേക ഒരു റിലേഷന്‍ഷിപ്പുണ്ട്. എന്താണെന്നുവെച്ചാല്‍ ചിലര്‍ എഴുതുന്നവരായിരിക്കും, ചിലര്‍ വായിക്കുന്നവരായിരിക്കും, കുറച്ചാള്‍ക്കാര്‍ ബുക്ക് സെല്ലേഴ്‌സായിരിക്കും. എന്തായാലും എല്ലാവരേയും യോജിപ്പിക്കുന്ന ഒരു ഫാക്ടര്‍ എന്താന്നുവെച്ചാല്‍ ബുക്ക്‌സിനോടുള്ള ഒരു താത്പര്യമാണ്, പുസ്തകത്തോടുള്ള ഒരു പ്രത്യേക പ്രേമം. അപ്പോള്‍ ഇങ്ങനെ ഒരു ഗാതറിങ്ങില്‍ (gathering) വരുമ്പോള്‍ ഒരു വ്യത്യാസവുമില്ലാണ്ട് ഏതാ ജാതി, മതം ഏതാണ് , ആണാണോ പെണ്ണാണോ വയസ്സിത്രയാണ് വ്യത്യാസങ്ങളൊന്നുമില്ല. നമ്മളെ എല്ലാവരേയും യോജിപ്പിക്കുന്ന ഒരു കാര്യം എന്നുള്ളത് ഈ പുസ്തകത്തിനോട് നമുക്കുള്ള ഒരു , അത് എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. കുറെ തരം ഇമോഷന്‍സ് ആണ് നമുക്ക് പുസ്തകങ്ങളോട് തോന്നുന്നത്.
ഇപ്പോള്‍ പുസ്തകത്തിനെ കുറിച്ച് നമുക്ക് സംസാരിക്കാന്‍ തുടങ്ങിയാല്‍ എല്ലാവര്‍ക്കും ഈ റൂമിലിരിക്കുന്ന എല്ലാവര്‍ക്കും , ആരായാലും പുസ്തകത്തെപ്പറ്റി ഒരു പ്രത്യേക ഓര്‍മ്മയുണ്ടാവും. അവരുടെ മനസ്സില്‍, ഒന്നുമല്ലെങ്കില്‍ കുട്ടിക്കാലത്ത് ഒരു പ്രത്യേക പുസ്തകമുണ്ടാവും. പിന്നെയും പിന്നെയും വായിച്ചിരുന്ന ഒരു പുസ്തകം. അല്ലെങ്കില്‍ ആരെങ്കിലും സമ്മാനമായി തന്ന ഒരു പുസ്തകം. അല്ലെങ്കില്‍ വായിക്കുന്ന കാലത്തിന് മുമ്പ് തന്നെയുള്ള ഒരു സമയത്ത് ചിത്രങ്ങള്‍ നോക്കി രസിച്ചിരുന്ന പുസ്തകങ്ങളുണ്ടായിരിക്കും. അങ്ങനെ ഏതെങ്കിലും ഒരുവിധത്തില്‍ പുസ്തകങ്ങളുമായിട്ട് പ്രത്യേകതരം ഒരു ബന്ധമുണ്ടാവും. എന്റെ ഓര്‍മ്മയില്‍ എന്റെ കുടുംബത്തില്‍ എങ്ങനെയെന്നു വെച്ചാല്‍ പൊതുവേ അവിടെയുള്ള ആള്‍ക്കാര്‍ വിലക്കും, ആരും എഴുതിയിരുന്നില്ല. ആരും അങ്ങനെ പുസ്തകങ്ങള്‍ വായിച്ചിരുന്നില്ല. ആകെ എന്റെ കുടുംബം , എന്നുപറഞ്ഞാല്‍ ഞങ്ങള്‍ അച്ഛന്‍, അമ്മ, ഏട്ടന്‍ ഞാനും. ഞങ്ങള്‍ നാലുപേരും മാത്രമാണ് അധികവും വായിച്ചിരുന്നത്. അപ്പോള്‍ എനിക്ക് ആദ്യത്തെ ഒരു ഓര്‍മ്മ ഞാനൊരു മൂന്നുവയസ്സിലുള്ളപ്പോള്‍ എന്തായിരുന്നെന്നുവെച്ചാല്‍ ഉമ്മറത്ത് രണ്ടു ചൂരല്‍ കസേരകള്‍ ഉണ്ട് , ഒരു പച്ച കളര്‍ പെയിന്റ് ചെയ്തത്. ഒന്നില്‍ അച്ഛനിരുന്ന് വായിക്കുന്നുണ്ടാവും. മറ്റേ കസേരയില്‍ ഇരുന്ന് അമ്മ വല്ല മാഗസിനോ വായിക്കുന്നുണ്ടാവും. ഏട്ടന്‍ എന്നേക്കാളും നാല് വയസ്സ് ജാസ്തിയാണ്, ഏട്ടന്‍ വേറൊരു ചെയറിലോ അല്ലെങ്കില്‍ വേറെ എവിടെയെങ്കിലുമോ ഇരുന്ന് വേറെയെന്തെങ്കിലും പുസ്തകം വായിക്കുന്നുണ്ടാവും. ഞാന്‍ മൂന്ന് വയസ്സാണ്. ഇവരെല്ലാവരും അവരവരുടെ ലോകത്തില്‍ (പുറത്തുള്ള ആള്‍ക്കാരുമായിട്ട് അവര്‍ക്ക് ഒരു കണക്ഷനുമില്ല) എല്ലാവരും അവര് വായിക്കണ എന്താന്ന് വെച്ചാല് അതിലങ്ങനെ ലയിച്ചങ്ങനെ ഇരിക്കുകയാണ് .
അന്നാണ് എനിക്കാദ്യമായി മനസ്സിലായത് പുസ്തകങ്ങളുടെ ഒരു ലോകം തന്നെ , വേറൊരു ലോകാണ് , അതിലേക്ക് നമ്മള്‍ ഇറങ്ങിച്ചെന്നാല്‍ ,പുസ്തകങ്ങളുമായി നമ്മള്‍ കാണുന്ന ഒരു റിലേഷന്‍ഷിപ്പ് ബില്‍ഡ് ചെയ്ത് തുടങ്ങിയാല്‍പ്പിന്നെ ജീവിതകാലത്തില്‍ നമ്മള്‍ ഒറ്റപ്പെടുക എന്ന സ്വഭാവം ഉണ്ടാവുകയേയില്ല .കാരണം എവിടെപ്പോയാലും ഒരു പുസ്തകം ഉണ്ടായാല്‍ മതി , ഒരു കമ്പാനിയന്‍ ഷിപ്പ് തരാനായി. അതായിരുന്നു എനിക്ക് തോന്നുന്ന പുസ്തകത്തിനോടുള്ള ഒരു ആകര്‍ഷണം തുടങ്ങാനുള്ള ആദ്യത്തെ ഒരവസരം, മെമ്മറി(memory)യില്‍ നിന്നാണ് അത് തുടങ്ങുന്നത് . പിന്നെ വേറൊരു കാര്യം എന്തായിരുന്നെന്ന് വെച്ചാല്‍ , പുസ്തകം അധികം വായിക്കാത്തവര് പുസ്തകത്തെക്കുറിച്ച് പറയുമ്പോള്‍ ' ഇതൊരു ഡ്രൈ സാധനാണ് , അതിലെന്താണ് ഒരു ജീവനുള്ളതെന്നൊക്കെ' പറയും. പക്ഷേ നമ്മള് പുസ്തകം വാങ്ങാനായി ചെല്ലുമ്പോഴാണ് മനസ്സിലാകുക, പുസ്തകങ്ങള്‍ എത്രത്തോളം അനുഭൂതികള്‍ നമുക്ക് തരികയെന്ന് .പുറത്തൊക്കെ പോയാല്‍ ഞാന്‍ ആദ്യം കണ്ട് പിടിക്കണ സ്ഥലം എന്താണെന്ന് വെച്ചാല്‍ അവിടെയുള്ള പഴയ ബുക്ക് ഷോപ്പായിരിക്കും. കാരണം പഴയ പുസ്തകമെടുത്തിട്ട് അതിനെങ്ങനെ വെറുതെയൊന്ന് നോക്കിയാല്‍ മതി, അതിന്റെയിടയില്‍ നിന്നൊരു പ്രത്യേക വാസന ഉണ്ടാവും അതിന് . നല്ലൊരു white sweetish smell ഉണ്ടാവും അതിന് .അതേമാതിരി ആ പുസ്തകം നമ്മള്‍ കൈയ്യില്‍ പിടിക്കുമ്പോള്‍ , ഈ പുസ്തകം പഴയ പുസ്തകം ആയതിന് കാരണം , വേറേയെത്രയോ ആള്‍ക്കാരുടെ കൈയ്യില്‍ കൂടി ഇത് മാറി മാറി ഒരു പ്രത്യേക സ്ഥലത്ത് ഇത് എത്തണത്. അപ്പോള് അവരുടെയൊക്കെ ഒരു പ്രത്യേക ഗന്ധം അതിലുണ്ടാവും . അതിന്റെയൊക്കെയൊരു ശരിക്കുമുള്ളൊരു ഹശലേൃമഹ ലെിലെ ല്‍ അല്ല ഞാന്‍ പറയുന്നത് . പക്ഷേ അവര്‍ പിടിച്ചതും മണത്തതുമായ എന്തെങ്കിലും relation ആ പുസ്തകത്തോടുണ്ടാകും . അതൊക്കെ നമ്മുടെ കൈയ്യില്‍ വരണൊരു ഫീലിംഗ് ഉണ്ടാവും . അപ്പോള്‍ പുസ്തകങ്ങള്‍ ഇങ്ങനെയൊരു പ്രത്യേക സെന്‍സേഷന്‍ evoke ചെയ്യാന്‍ പറ്റുക എന്ന് പറയുമ്പോള്‍ എന്റെ മനസ്സില്‍ അതൊരു വലിയ കാര്യമാണ് . ഏതോ ഒരു പുസ്തകത്തില്‍ ഞാന്‍ വായിച്ചിട്ടുണ്ട്, ഗോഡ് ഓഫ് ബുക്‌സിനെക്കുറിച്ച്. ആ ദൈവത്തിന് എത്രയും പ്രിയപ്പെട്ട റലശ്യേ വായിക്കുന്ന ആളായിരിക്കുമെന്നാണ് .

അപ്പോള്‍ ഏത് റ്റൈറ്റര്‍ ആയാലും നമ്മള്‍ ആദ്യം തുടങ്ങുന്നത് ഈ reading point of view വില്‍ നിന്നാണ് .ഞാനൊരു റീഡര്‍ ആയിരുന്നു, അത് കൊണ്ട് ഏത് ബുക്ക് ഷോപ്പിലും കയറും, ഓള്‍ഡ് ബുക്ക് ഷോപ്പിലും കയറും. പക്ഷേ എന്റെ ജീവിത്തില് ആദ്യമായി എഴുതണം, published author ആവണം എന്ന ധാരണ എപ്പോഴാണ് ഉണ്ടായത് എന്ന് ചോദിച്ചാല്‍ ഞാന്‍ ന്യൂയോര്‍ക്കില്‍ 82-nd സ്ര്ടീറ്റില്,(ആ ബുക്ക് ഷോപ്പ് ഇപ്പോഴില്ല ) ഷേക്‌സ്പീരിയന്‍ കമ്പനി എന്ന ബുക്ക് ഷോപ്പ് ഉണ്ടായിരുന്നു. ബുക്ക്‌ഷോപ്പില് പോയപ്പോ അത് വലിയ ഒരു ബുക്ക്‌ഷോപ്പ് ആയിരുന്നു. ഇപ്പോഴ് കാണണ പോലെ സ്‌റ്റേഷനറി, മ്യൂസിക്ക് ഒക്കെ വില്ക്കണ അങ്ങനെയൊരു ബുക്കഷോപ്പ് ആയിരുന്നില്ല, പുസ്തകങ്ങള് മാത്രമുള്ള ബുക്ക് ഷോപ്പാണ്. ആ ബുക്ക് ഷോപ്പില് അവര്‍ ഒരു സെക്ഷനില് arranged by the author എന്ന് പറഞ്ഞിട്ട് കുറേ സെക്ഷന്‍ ഉണ്ട്. author പോയിട്ട് അവിടെ ക്കും. അവര്‍ക്കിഷ്ടമുള്ള പോലെ എങ്ങിനെയാണ് ബുക്ക്‌സ് വേണ്ടതെന്ന് എറേഞ്ച് ചെയ്യാം. എന്റെ മനസ്സില്‍ അതായിരുന്നു, എനിക്ക് ഏറ്റവും വേണ്ടതെന്ന് തോന്നിയത് അതായിരുന്നു. കുറേ പുസ്തകങ്ങള്‍ , ആയിരം നൂറായിരം കോപ്പികള്‍ വില്ക്കണമെന്നോ, അല്ലെങ്കില്‍ വല്ല അവാര്‍ഡുകള്‍ കിട്ടണേെന്നാ recognition കിട്ടണമെന്നോ ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് ആകെ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, എന്നെങ്കിലും കുറേ പുസ്തകങ്ങളെഴുതി ഈ ബുക്ക് ഷോപ്പില്‍ arranged by the author എന്ന സെക്ഷന്‍ എനിക്കും അവര് തരണമെന്ന് . അന്ന് തുടങ്ങിയതായിരുന്നു എന്റെ യാത്ര, സാഹിത്യലോകത്തേക്ക്.
നോബല്‍ സമ്മാനം വാങ്ങാന്‍ ചെന്ന സമയത്ത് ഓര്‍ഹാന്‍ പാമുക്ക് അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞ ചെറിയൊരു പാരാഗ്രാഫ് ഞാനിപ്പോള്‍ വായിക്കാം. ഠhe Hurting point of true literature is the man who hurts himself up in his room with his bootk . But once we shut ourselves away, we soom discover that we are not as alone as we thought. We are in the company of world of those who came before us, of other people's stories, other people's books, other people's too words. ഏത് ഒരു കഥാകൃത്തോ എഴുത്തുകാരിയോ എന്ത് എഴുതിയാലും, എന്തായാലും അവരുടെ മനസ്സില്‍, എനിക്കുറപ്പാണ് ചെറിയൊരു മുറിയുണ്ടാവും. ആ ഒരു മുറിയില്‍ അവിടുത്തെ ചുമരുകളില്‍, തറയില്‍, റൂഫില്‍, ഒക്കെ നിറഞ്ഞ് നില്‍ക്കുന്നത് എന്തായിരിക്കൂന്ന് വെച്ചാല് അവര്‍ക്ക് മുമ്പ് വന്ന എഴുത്തുകാരുടെ ംീൃറ െആയിരിക്കും. അത് ചിലപ്പോള്‍ ഒരു വിവരണമായിരിക്കാം, ചിലപ്പോള്‍ ഒരു സംഭവമായിരിക്കും. ചിലപ്പോള്‍ അത് ഒരു കവിതയായിരിക്കാം. ചിലപ്പോള്‍ അതൊരു കഥാപാത്രത്തെക്കുറിച്ചുള്ള description ആയിരിക്കാം. ഇതൊക്കെയാണ് അവസാനം നമ്മുടെ മനസ്സിന്റെ ഈ ഉള്‍മുറിയില്‍ നമ്മള് സ്ഥാപിക്കുന്ന കാര്യങ്ങള്, കുറച്ച്കാലം കഴിയുമ്പോള്‍ നമ്മള്‍ എഴുതിത്തുടങ്ങി ഒരു sense of style വരാന്‍ തുടങ്ങുമ്പോള്‍ എതൊരു എഴുത്തുകാരനോ എഴുത്തുകാരിക്കോ തോന്നുന്ന കുറേ എഴുത്തുകളില്‍ നിന്ന് അവര്‍ കുറച്ച് ആള്‍ക്കാരെ select ചെയ്ത് അവരുടെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം കൊടുക്കും. അത് പോലെ അങ്ങിനെ എനിക്കുമുണ്ട്, ആ ഗ്രൂപ്പിനെയാണ് ഞാന്‍ എന്റെ മനസ്സില്‍ angels in the corner എന്ന് പറഞ്ഞത്. മലയാളത്തിലേക്ക് ഒരു rough translation ചെയ്യുകയാണെങ്കില്‍ മൂലയ്ക്കിരിക്കുന്ന മാലാഖമാര്‍ എന്ന് പറയാം. എന്ത് കൊണ്ടാന്ന് വെച്ചാല്‍ എഴുത്തുകാര്‍ എന്ന് പറയുന്നില്ല, ഈ പുസ്തകങ്ങള്‍ നമ്മുടെ കൂടെയിരിക്കുന്ന കാലം (എത്രകാലമായാലും ) നമുക്ക് എന്നും ഒരൊറ്റപ്പെടല്‍ തോന്നില്ല. അത് പോലെത്തന്നെ ഈ പുസ്തകങ്ങള്‍ വായിക്കുമ്പം അവര് നമുക്ക് വഴികാട്ടിയാവുകയാണ്. അതേപോലെത്തന്നെ ഈ പുസ്തകങ്ങള്‍ വായിക്കുമ്പേള്‍ , ചിലപ്പോള്‍ നമുക്ക് നല്ല സുഹൃത്തുക്കളുണ്ടാവും. അവര്‍ ചോദിക്കും 'എന്തിന് വേണ്ടിയാ നീ എഴുതുന്നേ? ആര്‍ക്ക് വേണ്ടിയാ എഴുതുന്നേ..' അത്തരം ചോദ്യങ്ങള്‍ ചോദിക്കില്ല ഈ പുസ്തകങ്ങള്‍. അവര്‍ നമ്മുടെ കൂടെയിരിക്കുന്നിടത്തോളം നമുക്കെന്താ തോന്നുകായെന്ന് വെച്ചാല്‍ -എഴുതണം, ഇനിയും ഇനിയും എഴുതണം എന്ന ഒറ്റ ഒരു encourage ശബ്ദം മാത്രമേ കിട്ടുകയുള്ളൂ. അപ്പോള്‍ ഞാന്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്റെ മനസ്സിലുമുണ്ടായിരുന്നൂ ഇങ്ങനെയുള്ള ചില പുസ്തകങ്ങള്‍, എഴുത്തുകാര്‍. ഇന്നിപ്പോള്‍ അവരെക്കുറിച്ച് പറഞ്ഞാല്‍ നിങ്ങളാരും ഒരു പക്ഷേ അവരെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല, കാരണം അവരൊന്നും ലോകസാഹിത്യത്തില്‍ ആരുമല്ല. അവര്‍ ചിലപ്പോള്‍ neglected writers ആയിരിക്കാം. എന്റെ അഭിപ്രായത്തില്‍ ഞാന്‍ എഴുതാന്‍ തുടങ്ങിയ കാരണവും ഞാനെഴുതുമ്പോള്‍ എന്റെ ശൈലിക്കും കാരണം ഈ എഴുത്തുകാരുടെ influence ആണ്.
ഈ angels in the corner ഏത് എഴുത്തുകാരനും എഴുത്തുകാരിയും അധികമൊന്നും ഇഷ്ടപ്പെടില്ല. അവര്‍ക്ക് വേണ്ടതെന്താണെന്ന് വെച്ചാല്‍ നമ്മളെന്താ എഴുതുന്നതെന്ന് വെച്ചാല്‍ അത് വളരെയധികം അത്മാര്‍ത്ഥതയോടെ എഴുതുക. അതില്‍ ഒരു certain സത്യമുണ്ടാകും ,എന്തെഴുതിയാലും. അല്ലാതെ നമ്മള്‍ വെറുതെ ഇപ്പോള്‍ ഒരു particular market ഉണ്ടാകും , അപ്പോള്‍ ആ തരത്തില്‍ എഴുതണം എന്നൊക്കെയുള്ള ഒന്നും നോക്കാതെ നമ്മള്‍ നമ്മുടെയുള്ളിലെ ഒരു വിളി, അതിനെ respect ചെയ്തിട്ട് , അതിനെക്കുറിച്ച് എഴുതുക എന്നതാണ് ഏറ്റവും best of kind of writing എന്നാണ് എന്റെ മനസ്സിലെ എന്റെ ഈ angels എന്നോട് പറയുന്നത്.
എന്റെ ജീവിതത്തിലെ ആകെയുള്ളൊരു constant factor എന്ന് പറയുന്നത് എന്താണെന്ന് വെച്ചാല്‍ അത് പുസ്തകങ്ങള്‍ മാത്രമാണ്. പുസ്തകങ്ങളിലാണ് എന്റെ ജീവിതം തുടങ്ങിയത് . എന്റെ ആഗ്രഹമെന്തെന്ന് വെച്ചാല്‍ പുസ്തകങ്ങളില്‍ തന്നെ എന്റെ ജീവിതം അവസാനിക്കണം എന്നാണ്. അപ്പോള്‍ എന്ത് ചെയ്താലും പുസ്തകങ്ങള്‍ തന്നെയാണ് എന്റെ ജീവിതത്തിന്റെ ഭാഗമായി വരുന്നത്. ഞാനിപ്പോള്‍ നിങ്ങളുടെ മുന്നില്‍ ഒരു എഴുത്തുകാരിയായിട്ടാണ് നില്‍ക്കുന്നത്. വേറെ എനിക്ക് definition ഒന്നുമില്ല. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു occasionന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്, ആത്മതൃപ്തിയുണ്ട്.
ഇനി ചെറിയൊരു കാര്യം കൂടി പറഞ്ഞിട്ട് എനിക്ക് ഈ പ്രഭാഷണം നിര്‍ത്തണമെന്നുണ്ട്. ഏപ്രില്‍ 23-ന് ഷേക്‌സ്പിയറിന്റെ ബര്‍ത്ത്‌ഡേ എന്നാണ് പൊതുവേ എല്ലാവരും പറയുന്നത്. ഈ ഏപ്രില്‍ 23ന് സ്‌പെയിനില്‍ കാറ്റിലാന്‍ എന്ന റീജിയനുണ്ട്. അവിടെ അതിനെ saint georges day എന്നാണ് പറയുക. ഈ Saint Georges Day യുടെ ഇന്ററസ്റ്റിംഗ് നോട്ട് എന്താണെന്ന് വെച്ചാല്‍ it is also called എല്‍ഡിയാ-ബെല്‍ഡിബ്രെ അല്ലെങ്കില്‍ വേല റമ്യ ീള യീീസ.െ ഒരു കാലത്ത് എന്താ ചെയ്യുകയെന്ന് വെച്ചാല്‍ ആണുങ്ങള് അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് റോസ് കൊടുക്കും, സ്ത്രീകള്‍ in return അവരുടെ ആണുങ്ങള്‍ക്ക് അതിന് പകരം പുസ്തകം കൊടുക്കും. കുറച്ച് കൊല്ലമായിട്ട്, എനിക്ക് തോന്നുന്നത് ഒരു സെവന്റീന്‍- എയ്റ്റീന്‍ ഈയറായിട്ട് ഈ റോസ് കൊടുക്കല് നിന്നിരിക്കുന്നു. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പുസ്തകങ്ങളാണ് കൊടുത്ത് വരുന്നത്. അപ്പോള്‍ ഈ day of books എന്ന് പറയുമ്പം അതിന് അത്രമാത്രം importance ആണ്. ഒരുമാതിരി എല്ലാ പബ്ലിഷേഴ്‌സും ആ സമയത്ത് അവരുടെ പുതിയ ലിസ്റ്റ് ഇറക്കാന്‍ നോക്കും. കാരണം അന്ന് അത്ര പെട്ടെന്ന് sales കിട്ടും. നമ്മുടെ ഈ രാജ്യത്തില് കേരളത്തില് പുസ്തകങ്ങളോട് ഇത്രയധികം സ്‌നേഹമുണ്ട്, നമ്മുടെ ലൈബ്രറി കൗണ്‍സില്‍ നോക്കിയാല്‍ മനസിലാകും . അത് മാതിരി ഇവിടുത്തെ ആള്‍ക്കാരുടെ വായനാശീലം നോക്കിയാല്‍ മനസ്സിലാകും. ആള്‍ക്കാര്‍ക്ക് പുസ്തകങ്ങളോടും എഴുത്തുകാരോടും ഇത്രതന്നെ താല്പര്യം ഉള്ള ഒരു േെമലേ വേറെ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.ഒരു പക്ഷേ ബംഗാള്‍ ഉണ്ടാവാം. അപ്പോള്‍ നമ്മള്‍ ഒരു day of the boot കണ്ടെത്തണം എന്നാണ് , ഇപ്പോള്‍ എല്ലാ ഡേ അല്ലേ ഫ്രണ്ടഷിപ്പ് ഡേ, വാലന്റൈന്‍സ് ഡേ അത് ഇത് എന്നൊക്കെ പറയുന്നതിനിടയില് ഇതേ പോലെ ഒരു day of the books കണ്ട് തീരുമാനിക്ക് . അതേ മാതിരി ബുക്‌സ് എക്‌സ്‌ചേഞ്ചാക്കാനുള്ള ഒരു വഴി കാണണം. അപ്പോള്‍ അങ്ങനെ ഒരു ആരംഭമാണ് ഈ ബുക്ക് ഫെസ്റ്റിവലെന്ന് ഞാനും എന്റെ മനസ്സില്‍ വിചാരിക്കുകയാണ്.
(മാതൃഭൂമി-പെന്‍ഗ്വിന്‍ ബുക്‌സ് പുസ്തകോല്‍സവത്തോടനുബന്ധിച്ച് angels in the corner എന്ന വിഷയത്തില്‍ അനിത നായര്‍ നടത്തിയ പ്രഭാഷണം)
ഫോട്ടോഗാലറി