മാര്‍ വര്‍ക്കി വിതയത്തിലിന്റെ വേര്‍പാട് കേരളത്തിനുനഷ്ടം -വി.എസ്. അച്യുതാനന്ദന്‍
Posted on: 02 Apr 2011
പാലക്കാട്: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ വേര്‍പാട് സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. മതസൗഹാര്‍ദത്തിനും സമുദായഐക്യം സംരക്ഷിക്കുന്നതിനും അദ്ദേഹംവഹിച്ച പങ്ക് സ്മരണീയമാണ്.
കമ്യൂണിസ്റ്റ്, ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹവുമായി തനിക്ക് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ വര്‍ക്കി വിതയത്തിലിന്റെ വിയോഗത്തില്‍ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി.