അനുശോചനം സമൂഹത്തിന് നഷ്ടമായത് വിശ്വസ്തനായ വഴികാട്ടിയെ -കെ.എം. മാണി
Posted on: 02 Apr 2011
പാലാ:കേരളസഭയ്ക്ക് മൂല്യവത്തായ നേതൃത്വം നല്‍കിയ ധാര്‍മിക ആചാര്യനും ജാതി-മത-രാഷ്ട്രീയഭേദമില്ലാതെ എല്ലാവരെയും ഒരു പോലെ കണ്ട സമദര്‍ശിയുമായിരുന്നു കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞു. തന്റെ സന്നിധിയില്‍ ഉപദേശനിര്‍ദേശങ്ങള്‍ തേടിയെത്തിയവര്‍ക്കെല്ലാം സ്‌നേഹനിധിയായ ഒരു പിതാവിനെപ്പോലെ അദ്ദേഹം ആശ്വാസവും പ്രതീക്ഷയും നല്‍കി. കേരള സമൂഹത്തിന് മുഴുവന്‍ വിശ്വസ്തനായ ഒരു വഴികാട്ടിയെയാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത് -അദ്ദേഹം പറഞ്ഞു.