വിടപറഞ്ഞത് സഭൈക്യത്തിന്റെ ആചാര്യന്‍-മാര്‍ സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍
Posted on: 02 Apr 2011
കോട്ടയം:കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ നിര്യാണത്തില്‍ വിജയപുരം രൂപതാ മെത്രാന്‍ സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ അനുശോചിച്ചു. പണ്ഡിതനായ ഒരു ധ്യാനഗുരുവിനെയും സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെ ശക്തനായ ഒരു ആചാര്യനെയുമാണ് നഷ്ടമായത്. ദീര്‍ഘകാലം സി.ബി.സി.ഐ.യുടെയും കെ.സി.ബി.സിയുടെയും തലവനെന്നനിലയില്‍ അദ്ദേഹം കാഴ്ചവച്ച സ്തുത്യര്‍ഹമായ നേതൃത്വം ഏറെ ശ്രദ്ധേയമായിരുന്നു - അദ്ദേഹം അനുസ്മരിച്ചു.