അശരണര്‍ക്ക് വേണ്ടി ജീവിച്ച ആചാര്യന്‍-ശ്രേഷ്ഠ കാതോലിക്ക
Posted on: 02 Apr 2011
പുത്തന്‍കുരിശ്:അശരണര്‍ക്കും സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കും വേണ്ടി ജീവിച്ച ശ്രേഷ്ഠ ആചാര്യനായിരുന്നു കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലെന്ന് യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പറഞ്ഞു. സഭയുടെ അതിര്‍വരമ്പുകള്‍ക്കതീതമായി എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും അദ്ദേഹത്തിനുണ്ടായിരുന്ന അംഗീകാരവും ആദരവും വളരെ വലുതായിരുന്നു. യാക്കോബായ സുറിയാനി സഭയിലെ എല്ലാ പ്രസ്ഥാനങ്ങള്‍ക്കുമായുള്ള അനുശോചനം രേഖപ്പെടുത്തുന്നതായും ശ്രേഷ്ഠ ബാവ പറഞ്ഞു.