മാര്‍ വിതയത്തില്‍ സമൂഹങ്ങളെ ബന്ധിപ്പിച്ചിരുന്ന പാലം-പൗലോസ് ദ്വിതീയന്‍ബാവ
Posted on: 02 Apr 2011
കോട്ടയം:സഭകള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും ബന്ധിപ്പിക്കുന്ന പാലമായിരുന്നു കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ എന്ന് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസ്സേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. സമൂഹങ്ങളെയും സംസ്‌കാരങ്ങളെയും ഐക്യത്തിലേക്ക് നയിക്കുന്നതിന് അദ്ദേഹം അനുഷ്ഠിച്ച സേവനങ്ങളെ ഏവരും പ്രാര്‍ഥനാപൂര്‍വ്വം അനുസ്മരിക്കണമെന്ന് ബാവാ ആഹ്വാനം ചെയ്തു.