അങ്കമാലിയിലെത്തി, പക്ഷേ...
Posted on: 02 Apr 2011
കൊച്ചി: 'വെള്ളിയാഴ്ച ഞാന്‍ അങ്കമാലിയിലെത്തും. ചടങ്ങില്‍ ദീപം തെളിക്കാം....'' വര്‍ക്കി വിതയത്തില്‍ നല്‍കിയ ഉറപ്പ് പക്ഷേ, പൂര്‍ണമായി പാലിക്കപ്പെട്ടില്ല. അങ്കമാലി കിടങ്ങൂരിലെ ഉണ്ണിമിശിഹാ പള്ളിയില്‍ കര്‍ദിനാള്‍ പാറേക്കാട്ടിലിന്റെ ജന്മശതാബ്ദി വര്‍ഷാചരണത്തിന്റെ ഉദ്ഘാടനമായിരുന്നു വെള്ളിയാഴ്ച. അവശനാണെങ്കിലും താന്‍ പാറേക്കാട്ടില്‍ തിരുമേനിയുടെ ഇടവകയിലെ ചടങ്ങിനെത്തുമെന്ന് കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ സംഘാടകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. പ്രസംഗിക്കാന്‍ പറ്റാത്തതിനാല്‍ ചടങ്ങില്‍ ദീപം തെളിക്കുന്ന കര്‍മമാണ് അദ്ദേഹം ഏറ്റത്. വ്യാഴാഴ്ച തന്റെ സെക്രട്ടറിയച്ചനുമായി കിടങ്ങൂരില്‍ പോകേണ്ട കാര്യങ്ങള്‍ പിതാവ് ചര്‍ച്ച ചെയ്തിരുന്നു.
പക്ഷേ, വെള്ളിയാഴ്ച വൈകീട്ട് അങ്കമാലിയിലെത്തിയത് അദ്ദേഹത്തിന്റെ ഭൗതികശരീരമായിരുന്നു. കിടങ്ങൂരില്‍ ചടങ്ങ് നടക്കേണ്ട സമയത്താണ് വര്‍ക്കി പിതാവിന്റെ ശരീരം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രിയില്‍ പൊതുദര്‍ശനത്തിനും പ്രാര്‍ഥനയ്ക്കും വെച്ചത്.