Mathrubhumi Logo
  varky vithayathil

കര്‍ദിനാള്‍ സമൂഹത്തിന് ആത്മീയചൈതന്യം പകര്‍ന്ന വ്യക്തി: കെ.സി.ബി.സി.

Posted on: 02 Apr 2011

കൊച്ചി: കേരള കത്തോലിക്കാ സഭയിലും സമൂഹത്തിലും ആത്മീയചൈതന്യം പകര്‍ന്ന വ്യക്തിയായിരുന്നു. കര്‍ദിനള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ എന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി.) അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്‍റായിരുന്നപ്പോള്‍ അദ്ദേഹം സഭയുടെ ഐക്യത്തിനും വിമോചനത്തിനും വേണ്ടി നടത്തിയ ഇടപെടലുകള്‍ വിസ്മരിക്കാനാവില്ല.

വ്യക്തിജീവിതത്തിലെ ലാളിത്യം, ദൃഢമായ വിശ്വാസം, ആഴത്തിലുള്ള വിജ്ഞാനം, സ്‌നേഹം, സാഹോദര്യം എന്നിവ അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നുവെന്ന് കെ.സി.ബി.സി. ഔദ്യോഗിക വക്താവ് ഡോ. സ്റ്റീഫന്‍ ആലത്തറ അനുസ്മരിച്ചു.

ദൈവസ്‌നേഹവും സഹോദരസ്‌നേഹവും നിറഞ്ഞ, കര്‍ദിനാളിന്റെ ദേഹവിയോഗം കേരള കത്തോലിക്ക സഭയ്ക്കും കേരള സമൂഹത്തിനും വലിയ നഷ്ടമാണ്‌നല്‍കുന്നതെന്ന് കെ.സി.ബി.സി. പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് എന്നിവര്‍ അനുസ്മരിച്ചു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ശക്തനായ വക്താവും ഇടയനുമായിരുന്നു കര്‍ദിനാളെന്ന് കെ.ആര്‍.എല്‍.സി.സി. പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് സൂസ പാക്യം അനുസ്മരിച്ചു. യോഗത്തില്‍ കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്‍റ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍, സെക്രട്ടറി ഷാജി ജോര്‍ജ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

മാര്‍ വര്‍ക്കി വിതയത്തിലിന്റെ സാന്നിധ്യവും പ്രാര്‍ത്ഥനയും ഭാരതത്തിന് മുഴുവന്‍ താങ്ങും തണലുമായിരുന്നുവെന്ന് യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ അനുസ്മരിച്ചു.

വിതയത്തിലിന്റെ വേര്‍പാടില്‍ കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡന്‍റ് അഡ്വ. റാഫേല്‍ ആന്‍റണി, ജനറല്‍ സെക്രട്ടറി ഷാജി ജോര്‍ജ് എന്നിവര്‍ അനുശോചിച്ചു.

വിയോഗം സഭയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു.

കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും വൈപ്പിന്‍ സ്ഥാനാര്‍ത്ഥിയുമായ അജയ് തറയില്‍, സോഷ്യലിസ്റ്റ് ജനത സംസ്ഥാന വൈസ് പ്രസിഡന്‍റ് ആലുങ്കല്‍ ദേവസി കുന്നത്തുനാട്ടിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി വി.പി. സജീന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് തുടങ്ങിയവരും അനുശോചിച്ചു.




ganangal


മറ്റു വാര്‍ത്തകള്‍

  12 »

 

varki_condelnse Discuss