Mathrubhumi Logo
  varky vithayathil

വരാപ്പുഴക്കാര്‍ക്ക് നഷ്ടമായത് സ്വന്തം 'ഇടയനെ'

Posted on: 01 Apr 2011

വരാപ്പുഴ: വലിയ ഇടയന്റെ വേര്‍പാടില്‍ വരാപ്പുഴ പുത്തന്‍പള്ളി വിതുമ്പി. സാധാരണക്കാരില്‍ സാധാരണക്കാരനും എല്ലാ വിഭാഗം ജനങ്ങളുമായി സൗഹൃദം പുതുക്കുന്ന ഒരു വലിയ മനസ്സിനുടമയുമായിരുന്നു വര്‍ക്കി പിതാവ് എന്ന് വരാപ്പുഴ നിവാസികള്‍ സ്മരിക്കുന്നു.

പേരെടുത്ത് വിളിക്കുന്നത്ര ആഴത്തിലുള്ള സൗഹൃദ ബന്ധമാണ് പിതാവിന് വരാപ്പുഴക്കാരുമായി ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വലിയ ഇടയന്റെ വേര്‍പാട് വാര്‍ത്തയറിഞ്ഞ് വരാപ്പുഴയിലെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവര്‍ എറണാകുളത്തെ ആസ്പത്രിയിലേക്ക് ഒഴുകി.

ഷെവലിയാര്‍ ജസ്റ്റിസ് ജോസഫ് വിതയത്തിലിന്റെയും ത്രേസ്യാമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ച മാര്‍ വര്‍ക്കി വിതയത്തില്‍ ബാല്യകാലം ചെലവഴിച്ചത് പുത്തന്‍പള്ളിയിലെ അടിച്ചിനി കടവിലെ തറവാട്ട് വീട്ടിലായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി പുത്തന്‍പള്ളിയില്‍ നിന്ന് താമസം മാറിയെങ്കിലും അവധി ലഭിക്കുമ്പോഴെല്ലാം തറവാട്ട് വീട്ടിലേക്ക് എത്തുക പതിവായിരുന്നു. നാല് കൊല്ലം മുന്‍പാണ് പുത്തന്‍പള്ളിയിലെ വീട്ടില്‍ പിതാവ് അവസാനമായി വന്നത്. ഈ വീട് പൂട്ടിയിട്ടിരിക്കുകയാണ്.

മാതാപിതാക്കളുടെ മൃതദേഹം സംസ്‌കരിച്ചിരിക്കുന്ന പുത്തന്‍പള്ളി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ എത്തി പ്രാര്‍ത്ഥിക്കുന്നതും പതിവായിരുന്നു. ആലങ്ങാട് സെന്റ് മേരീസ് പള്ളിയുടെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാനാണ് വര്‍ക്കി പിതാവ് അവസാനമെത്തിയത്. മോശം ആരോഗ്യ സ്ഥിതി വകവയ്ക്കാതെ പഴയകാല സുഹൃത്തുക്കളോട് ഏറെ നേരത്തെ കുശലാന്വേഷണത്തിന് ശേഷമാണ് അന്ന് മടങ്ങിയതെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.






ganangal


മറ്റു വാര്‍ത്തകള്‍

  12 »

 

varki_condelnse Discuss