പ്രഖ്യാപനം മൂന്നു മണിക്ക്
Posted on: 01 Apr 2011

കൊച്ചി: മൂന്നുമണിക്ക് ലിസി ആസ്പത്രിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് മാര്‍ വര്‍ക്കി വിതയത്തില്‍ ദിവംഗതനായ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സീറോ മലബാര്‍ സഭ വക്താവ് ഫാ. ഡോ. പോള്‍ തേലക്കാട്ട്, സഭാ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍, പ്രൊഫ. വികാര്‍ ജനറല്‍ ജോസ് പുത്തന്‍വീട്ടില്‍, അതിരൂപതാ ചാന്‍സലര്‍ ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ എന്നിവരാണ് ഔദ്യോഗികമായി വിവരം പ്രഖ്യാപിച്ചത്. സഭയുടെ നിയമപ്രകാരം കേന്ദ്രകാര്യാലയത്തിന്റെ ബിഷപ് ബോസ്‌കോ പുത്തൂര്‍ അഡ്മിനിസ്‌ട്രേറ്റീവ് ചുമതല ഏറ്റതായും വൈദികശ്രേഷ്ഠന്‍ പറഞ്ഞു.
തുടര്‍ന്ന് പള്ളികളില്‍ മണിമുഴങ്ങി. സന്ധ്യയോടെ പ്രാര്‍ഥനകളും നടന്നു. ശനിയാഴ്ച രാവിലെ വര്‍ക്കി വിതയത്തില്‍ പിതാവിന്റെ വിയോഗം ഔപചാരികമായി പള്ളികളില്‍ കുര്‍ബാനമധ്യേ വായിക്കും. പരേതന്റെ ആത്മശാന്തിക്കായുള്ള ശുശ്രൂഷകളും പ്രത്യേക പ്രാര്‍ഥനകളും പള്ളികളില്‍ നടക്കും.