Mathrubhumi Logo
  varky vithayathil

ഉപചാരം അര്‍പ്പിക്കാന്‍ പ്രകാശ് കാരാട്ടും

Posted on: 01 Apr 2011



കൊച്ചി: ലിസി ആസ്പത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിന് വച്ച വര്‍ക്കി വിതയത്തില്‍ പിതാവിന്റെ ഭൗതികശരീരം കണ്ട് ഉപചാരമര്‍പ്പിക്കാന്‍ ഒട്ടേറെ പ്രമുഖരെത്തി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊച്ചിയിലെത്തിയ സിപിഎം ജന. സെക്രട്ടറി പ്രകാശ് കാരാട്ട് മന്ത്രി എസ്. ശര്‍മയ്‌ക്കൊപ്പമെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

എം.പി.മാരായ കെ.പി. ധനപാലന്‍, പി. രാജീവ്, സ്ഥാനാര്‍ഥികളായ ഹൈബി ഈഡന്‍, സെബാസ്റ്റ്യന്‍ പോള്‍, അജയ് തറയില്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.ഇ. ഹസൈനാര്‍, ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍, സി.ജി. രാജഗോപാല്‍, കെ. ബാബു, സിപിഎം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍, കോണ്‍ഗ്രസ് നേതാവ് ലിനോ ജേക്കബ് തുടങ്ങിയവര്‍ ലിസി ആസ്പത്രിയില്‍ എത്തിയിരുന്നു.





ganangal


മറ്റു വാര്‍ത്തകള്‍

  12 »

 

varki_condelnse Discuss